August 13, 2026

വിവേകാനന്ദ ആശയങ്ങളും വര്‍ത്തമാന കാലഘട്ടവും. ക്വിസ് മത്സരം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ക്വിസ് മത്സരം നടത്തി:
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യുവജന വാരാഘോഷത്തിന്റെ ഭാഗമായി വിവേകാനന്ദ ആശയങ്ങളും വര്‍ത്തമാന കാലഘട്ടവും എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ എം ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സുമേഷ് കെ അധ്യക്ഷനായി നൗഷാദ് സി സ്വാഗതവും നൂരിഷാ എം നന്ദിയും പറഞ്ഞു. മത്സരത്തില്‍ ഷാഹിദ് പി എസ്, ആദര്‍ശ് വി എന്നിവര്‍ അംഗങ്ങളായ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഒന്നാം സ്ഥാനവും, സാരംഗ് എം ജെ ബേസില്‍ എല്‍ദോ എന്നിവര്‍ അംഗങ്ങളായ മുട്ടില്‍ ഡബ്യു.എം.ഒ  കോളേജ് രണ്ടാം സ്ഥാനവും, അഖിത എം സി, അഭിഷേക് രാജ് എന്നിവര്‍ അംഗങ്ങളായ കല്‍പ്പറ്റ എന്‍.എം.എസ്.എം. കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *