കൂട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിന് കുട്ടി ഡോക്ടർമാർ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തിലെ ആരോഗ്യ മേഖല ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളേക്കാളും മെച്ചപ്പെട്ടതാണെന്നത് നിസ്തർക്കമാണ്. പൊതുമേഖലയുടെ ശക്തമായ ഇടപെടലും ഉയർന്ന സാക്ഷരതയും ജനകീയ ഇടപെടലുകളുമാണ് അതു സാധ്യമാക്കിയത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലെ ആരോഗ്യ മേഖല മുൻപില്ലാതിരുന്ന ചില പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായി. ശക്തമായ സ്വകാര്യവൽക്കരണം, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ നടക്കുന്ന പ്രചരണങ്ങൾ, പൊതു ആരോഗ്യ സംവിധാനങ്ങളുടെ ശോഷണം ഉൾപ്പെടെയുള്ള ഘടകങ്ങൾ സാമൂഹികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കി മാറ്റുന്നതിനായി നിരവധി നൂതന പദ്ധതികൾ പൊതു ആരോഗ്യമേഖലയിൽ ആവിഷ്കരിക്കപ്പെടുന്നത്. ജനങ്ങളുടെ കൂടെ പങ്കാളിത്തത്തോടെ മാത്രമേ ആരോഗ്യരംഗം നേരിടുന്ന പ്രശ്നങ്ങൾക്ക് ഫലവത്തായ പാരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂ. അത്തരം ഇടപെടലുകളിൽ വളരെ ശ്രദ്ധേയമായ ഒന്നാണ് വയനാട് ജില്ലയിൽ നടപ്പിലാക്കുന്ന *കുട്ടി ഡോക്ടർ* അഥവാ *സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് (SDC)* എന്ന പദ്ധതി. 
കുട്ടികളിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയാവബോധം വളർത്തുക, കൂട്ടുകാരുടെ മാനസിക-ശാരീരികാരോഗ്യ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികൾക്ക്സാ നേരെയുള്ള ലൈംഗികാതിക്രമങ്ങളെ പ്രതിരോധിക്കുക,  സാമൂഹികപ്രതിബദ്ധത വളർത്തുക എന്നതൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
 ഒരു ക്ളാസിൽ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും സ്റ്റുഡന്റ് ഡോക്ടർ കാഡർ ആയി ഉണ്ടാകും. അതാതു പ്രദേശത്തെ സ്കൂൾ കൗൺസിലർമാരെയും പബ്ളിക് ഹെൽത്ത് നഴ്സുമാരേയും സ്റ്റുഡന്റ് ഡോക്ടർ കാഡർമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ ഇവരുമായി നേരിട്ടു പങ്കു വയ്ക്കാൻ കുട്ടി ഡോക്ടർമാർക്ക് സാധിക്കും. 
 
 
തങ്ങളുടെ കാര്യക്ഷമത പൂർണ്ണമായും തിരിച്ചറിയുന്നതിന് പരമാവധി ശ്രദ്ധയും പിന്തുണയും ആവശ്യമായി വരുന്ന മനുഷ്യജീവിതത്തിലെ പ്രതീക്ഷാനിർഭരവും ദുർബലവും ആയ കാലയളവാണ് കുട്ടികളുടെ കൗമാര പ്രായം. പലപ്പോഴും അവരുടെ താല്പ ര്യങ്ങൾ പരിഗണിക്കപ്പെടാതെയോ ശ്രദ്ധിക്കപ്പെടാതെയോ പോകാറുണ്ട്. കുട്ടികളോട് ചില കാര്യങ്ങളെ പറ്റി തുറന്നു സംസാരിക്കുന്നതിൽ മുതിർന്നവർ മിക്കപ്പോഴും മടി കാണിക്കുന്നു.
ഉദാഹരണമായി ശാരീരിക മാറ്റങ്ങൾ, പ്രണയം, വിവാഹം, ഒറ്റപ്പെടുന്നു എന്ന തോന്നൽ, മുതിർന്നവരും രക്ഷിതാക്കളും തങ്ങളെ തെറ്റിദ്ധ രിക്കുന്നു എന്ന അവസ്ഥ ഇതൊക്കെ കൗമാരക്കാരിൽ സാധാരണമാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ്  ഈ പ്രോഗ്രാമിന്റെ പ്രസക്തിയേറുന്നത്. ഇതിനായി കൗമാരപ്രായത്തിലെ വിഷമതകളും സങ്കീർണ്ണതകളും മനസ്സിലാക്കാൻ കഴിവുള്ള സമപ്രായക്കാരായ കൂട്ടുകാരെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചു കൊണ്ട് കൗമാരക്കാരിലേക്ക്‌ ഇറങ്ങിച്ചെല്ലുക എന്നതാണ് ഈ പദ്ധതി.
കൗമരക്കാരിലെ വളർച്ചാ ഘട്ടങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ, വിചാരങ്ങളും വികാരങ്ങളും നേരിടുന്നത്, അപകടങ്ങളും മുറിവുകളും, ബാലവിവാഹം/കൗമാര ഗർഭം, ജനനേന്ദ്രിയ രോഗങ്ങൾ, ലൈംഗിക രോഗങ്ങൾ, എച്ച് ഐ വി യും എയ്ഡ്സും, കൗമാരക്കാരോടുള്ള അതിക്രമം / ലിംഗാധിഷ്ടിത അതിക്രമം, ബാലാവകാശം, കൗമാര ആരോഗ്യ അവകാശം, സാമൂഹികാരോഗ്യവും ശുചീകരണ നടപടികളും, പോഷകാഹാരം, വിളർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ഊന്നൽ നൽകുന്നു.
പരിശീലനം കഴിഞ്ഞ് തിരിച്ച് വിദ്യാലയങ്ങളിൽ എത്തുന്ന ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നു എന്നത് ഈ പദ്ധതിയുടെ ഒരു സവിശേഷതയാണ്.
ആരോഗ്യകേരളം വയനാട് (National Health Mission Wayanad) വയനാട് ജില്ലാ ഭരണകൂടത്തിന്റേയും, വിദ്യാഭ്യാസ വകുപ്പിന്റേയും,സംസ്ഥാന ആരോഗ്യവകുപ്പിന്റെ സഹായത്തോടെയാണ്  ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ജില്ലയിലെ മുഴുവൻ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ തെരഞ്ഞെടുത്ത  വിദ്യാർത്ഥികൾക്കാണ്  കുട്ടി ഡോക്ടർ ട്രെയിനിംഗ് നൽകുന്നത്. ആറുമാസത്തെ പരിശീലനത്തിനു 2018 ഏപ്രിൽ മാസത്തോടെ 638 കുട്ടികളുടെ  ആദ്യ ബാച്ച്  പുറത്തിറങ്ങിക്കഴിഞ്ഞു. ഈ വർഷം 600 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ  440 കുട്ടിക്കൾക്ക്  ട്രെയിനിംഗ്  പരിശീലനം നൽകി കഴിഞ്ഞു.40 അംഗങ്ങളുള്ള ഓരോ ബാച്ചുകളായി തിരിച്ച് പ്രത്യേക പരിശിലനം ലഭിച്ച ട്രയിനേഴ്സ് ക്ലാസ്സുകൾ നൽകി വരുന്നു. വെളുത്ത കോട്ടും  ബാഗുമായി 1078 സ്റ്റുഡന്റ് ഡോക്ടർമാർ തങ്ങളുടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കാൻ സജ്ജരായിക്കഴിഞ്ഞു.
ആരോഗ്യവകുപ്പിന്റെ ജില്ലാ കേന്ദ്രത്തിലാണ്  പരിശീലനം നടന്നു വരുന്നത്.ഡി എം ഓ ഡോക്ടർ ആർ. രേണുക ആരോഗ്യ കേരളം ഡി പി എം ഡോ. ബി അഭിലാഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന, മനന്തവാടി ജില്ലാശുപത്രി ഡെ. സൂപ്രണ്ട് ഡോ.ജിതേഷ് . RCH ഓഫീസർ ഇൻ ചാർജ് ഡോ.ദിനീഷ്, കെ എസ് അജയൻ,  ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ ഷൈജു മാധവർ, ജോൺസൺ, ജോബിൻ വർഗ്ഗീസ്, ജോസ്, സുരേഷ് കുമാർ, സ്നോബി, പ്രവീണ, ലിസ്സി, മേരിക്കുട്ടി, ഗ്ലോഡിയ, കൗൺസിലർമാരായ ജാസ്മിൻ, ബിൻസി, ജീനാ എന്നിവരും ജില്ലാ RKSK കോഡിനേറ്റർ സീന
എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകി വരുന്നത്. ഇനിയുള്ള ഓരോ വർഷവും ഈ പരിശീലനം തുടരും. സ്റ്റുഡന്റ് ഡോക്ടർമാരുടെ പ്രവർത്തനങ്ങളെ മോണിറ്റർ ചെയ്യുകയും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ വേണ്ട ഇടപെടലുകൾ തുടരുകയും ചെയ്യും. 


കൽപ്പറ്റ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തു കാര്യ വകുപ്പിന്റെയും അക്ഷയ ജില്ലാ പ്രോജക്ടിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ഇന്ന്    ഇ-പോസ്   ദിനാചരണവും അക്ഷയ സംരംഭകർക്കുള്ള റേഷൻ കാർഡ് ഓൺലൈൻ പരിശീലനവും ...
Read More
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സ്ത്രീകള്‍ക്കായി കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. 2019 ജനുവരി 22-ന് ചൊവ്വാഴ്ച കാലത്ത് 10 മുതല്‍ 5 വരെയാണ് പരിശീലനം.   ...
Read More
കൽപ്പറ്റ: കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കൽപ്പറ്റ നഗരം പുലിപ്പേടിയിലാണ്. നഗരത്തിലെ ഗൂഢലായ് കുന്നിൽ പുലി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. പ്രദേശത്തെ വീടുകളിൽ ഇപ്പോൾ നാൽകാലികളെ ആളുകൾ വിറ്റൊഴിവാക്കുകയാണ്.  ...
Read More
കൽപ്പറ്റ: കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ തേലംമ്പറ്റയിലെ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്ന് പുലർച്ചെയാണ് കടുവ കൂട്ടിലായത്. എന്നാൽ കൽപ്പറ്റ ഗൂഢലായ് കുന്നിൽ ...
Read More
കാവുംമന്ദം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആരോഗ്യ കേരളം പദ്ധതിയുടെയും സാമൂഹികാരോഗ്യ കേന്ദ്ദ്രത്തിന്‍റെയും സഹകരണത്തോടെ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്‍റെ ...
Read More
കല്‍പ്പറ്റ: പ്രളയത്തിന് മുന്‍പ് തകര്‍ന്ന സ്വകാര്യ വ്യക്തിയുടെ  സ്ഥലത്തിലെ അരിക് ഭിത്തി നിര്‍മ്മാണം  സര്‍ക്കാര്‍ പ്രളയ ഫണ്ടില്‍.  നിര്‍മ്മാണം ത്വരിത ഗതിയില്‍. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുട്ടില്‍ ...
Read More
പനമരം: വിദ്യാർത്ഥികളിൽ സാന്ത്വന പരിചരണത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ട്രൈനിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. പാലിയേറ്റീവ് ദിനം പ്രമാണിച്ച് പനമരം വിജയാകോളേജ് ഡിഗ്രി വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ നൽകിയത്.  പനമരം ...
Read More
കൽപ്പറ്റ: -കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും റിട്ട. അധ്യാപകനുമായ കൈതമറ്റം ജോസ് (82) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച  2.30 ന് നടവയൽ ഹോളിക്രോസ് ഫൊറോന ...
Read More
വയനാട്ടിലെ പ്രമുഖ സഹകാരിയും കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ദീർഘകാലം നടവയലിലെ അധ്യാപകനുമായിരുന്ന  ജോസ് കൈതമറ്റത്തിന്റെ നിര്യാണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ...
Read More
വയനാട് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി മാനന്തവാടി നഗരസഭ സെക്കണ്ടറി  പാലിയേറ്റീവ് കെയർ യൂണിറ്റ്  പൊരുന്നന്നൂർ ,പേരിയ ,നല്ലൂർനാട്   പി എച്ച് ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *