July 14, 2026

ഒാർമ്മപ്പെരുന്നാളും സൺഡേസ്കൂൾ ജൂബിലി ആഘോഷവും നടത്തി

0
mty-manikode-13
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ മണിക്കോട് സെന്റ്. മേരീസ് യാക്കോബായ പള്ളിയിൽ ദൈവമാതാവിന്റെ
ഓർമ്മ പെരുന്നാൾ തുടങ്ങി. വികാരി ഫാ. മത്തായി മത്തോക്കിൽ കൊടിയേറ്റി.
ഒരുവർഷം നീണ്ട് നിൽക്കുന്ന സൺഡേസ്കൂൾ സുവർണ ജൂബിലി ആഘോഷം ഡിസ്ട്രിക്
ഇൻസ്പെക്ടർ ജോൺ ബേബി ഉദ്ഘാടനം ചെയ്തു. ജോയി തേലക്കാട്ട്, പി.വി. സ്കറിയ,
ടി.വി. സുനിൽ, എ.എം. പൗലോസ്, ഡെയ്സി ഐസക്ക്, ബേസിൽ എന്നിവർ പ്രസംഗിച്ചു.
സന്ധ്യാ പ്രാർത്ഥന, പ്രസംഗം, മണിക്കോട് കുരിശിലേക്ക് പ്രദക്ഷിണം, നേർച്ച
ഭക്ഷണം എന്നിവ നടന്നു. 15ന് പ്രഭാത പ്രാർഥന, വിശുദ്ധ മൂന്നിന്മേൽ
കുർബ്ബാന, മദ്ധ്യസ്ഥത പ്രാർത്ഥന, പ്രദക്ഷിണം ദാസനക്കര കുരിശിലേക്ക്,
നേർച്ച ഭക്ഷണം എന്നിവയോടെ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *