September 26, 2026

ഭരണഘടനാ സാക്ഷരത സന്ദേശ യാത്ര 16, 17 തിയതികളില്‍ വയനാട് ജില്ലയില്‍.

0
IMG-20190114-WA0115
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല നയിക്കുന്ന ഭരണഘടനാ സാക്ഷരത സന്ദേശ യാത്ര ഈമാസം 16, 17 തിയതികളില്‍  വയനാട്  ജില്ലയില്‍ പര്യടനം നടത്തുമെന്ന് 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി, പനമരം, കല്‍പ്പറ്റ എന്നിവടങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. 16ന് വൈകിട്ട് അഞ്ചിന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍(പഴശ്ശിരാജാ നഗര്‍) ഒ.ആര്‍ കേളു എം.എല്‍.എ, വൈകിട്ട് ആറിന് പനമരം ബസ് സ്റ്റാന്‍ഡില്‍ (തലക്കല്‍ ചന്തു നഗര്‍) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും 17ന് രാവിലെ 9ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് (കരിന്തണ്ടന്‍ നഗര്‍) സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോരിറ്റിയും നിയമസഭയും സംയുക്തമായി നടപ്പിലാക്കുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്. കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര ഈമാസം 26ന് തിരുവനന്തപുരത്ത് സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഭരണഘടന സംരക്ഷണ സംഗമത്തോടെ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *