September 26, 2026

അഖില കേരള ഫ്ളഡ് ലൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 19 മുതൽ ചുളിക്കയില്‍ .

0
IMG-20190114-WA0074
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എ.വി.ടി പാസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഈമാസം 19, 20 തിയതികളില്‍ അഖില കേരള ഫ്ളഡ് ലൈറ്റ്  ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നെല്ലിമുണ്ട-ചുളിക്കയില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയികള്‍ക്ക് 25555 രൂപയും എവറോളിങ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15555 രൂപയും ട്രോഫിയും നല്‍കും. റണ്ണിങ് ഫിക്ചറിന്റെ അടിസ്ഥാനത്തിലാകും മത്സരമെന്നും കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു. പ്രദേശത്തെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിര്‍ധനരായ രോഗികളെ സഹായിക്കുന്നതിനുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ക്ലബ് ഭാരവാഹികളായ ടി.കെ അസീസ്, എന്‍ അന്‍വര്‍, എം സൈയ്തലവി, ഹമീദ് ഹുസൈന്‍, പി.വി ഹുസൈന്‍ എന്നിവര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് ഫോണ്‍: 9539425000, 9605311741
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *