April 26, 2024

ഫാദർ ഡോ: ആന്റണി സെബാസ്റ്റ്യന്റെ പൗരേഹ്യത്യ സിൽവർ ജൂബിലി ആഘോഷിച്ചു

0
Img 20190110 Wa0078
മാനന്തവാടി. കർണ്ണാടക ഗവൺമെന്റ് ബാലാവകാശ കമ്മീഷൻ ചെയർമാൻ നോർബർടൈൻസ് സഭാ അംഗം
:ഫാദർ ഡോ: ആന്റണി സെബാസ്റ്റ്യന്റെ പൗരേഹ്യത്യ സിൽവർ ജൂബിലി ആഘോഷിച്ചു.
 മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ട സിൽവർ ജൂബിലി ആഘോഷം റവ:ഫാദർ ജോർജ് കണ്ണന്താനം ഉൽഘാടനം ചെയ്തു.
ജൂബിലി കുർബാനക്ക് ഫാ: ആന്റണി സെബാസ്റ്റ്യൻ നേതൃത്വം നൽകി.
റവ:ഫാദർ തോമസ് തൈകുന്നം പുറം.ഫാ: ജോസ് അന്തനാട്ട്.ഫാ: മാത്യു കാട്ടറത്ത്.ഫാ: സേവ്യർ ആൻസിറ്റ, അനിൽ പാലത്തിങ്കൽ.ഫാ: സിബിച്ചൻ ചേലക്കാപ്പിള്ളിൽ,
വക്കച്ചൻപാറക്കുഴി. 
അബൂട്ട് ബെൻസിസ് എന്നിവർ സംബന്ധിച്ചു. ജൂബിലിയുടെ ഭാഗമായി പാവപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് വീട് വെക്കാൻ അഞ്ച് സെന്റ് ഭൂമി വീതം സൗജന്യമായി നൽകി.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന  എക്കോ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് :ഫാ: ഡോ: ആന്റണി സെബാസ്റ്റ്യൻ. കഴിഞ്ഞ പ്രളയകാലത്ത് വയനാട് അടക്കമുള്ള ജില്ലകളിൽ ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എക്കോയുടെ നേത്യത്വത്തിൽ നടത്തിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *