October 14, 2025

” ബഹുജന പ്രക്ഷോഭ പ്രചരണ വാഹന ജാഥ: ഫേയ്സ്ബുക്ക് പേജ് ആരംഭിച്ചു.

0
IMG-20190114-WA0199

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 
 കൊടുകാര്യസ്ഥതയും, അഴിമതിയും, സ്വജനപക്ഷപാതവും മൂലം അവതാളത്തിലായ മാനന്തവാടി നഗരസഭയിലെ ഇടതു ദുർഭരണം കൊണ്ട് ദുരിതത്തിലായ ജനതയുടെ വികസ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്.  മാനന്തവാടി നഗരസഭ കമ്മിറ്റി 17,18,19 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ നടത്തുന്ന പ്രചരണ  വാഹന ജാഥയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പൊതു ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി
" ബഹുജന പ്രക്ഷോഭ പ്രചരണ വാഹന  ജാഥ " എന്ന പേരിൽ ഫേയ്സ് ബുക്ക് പേജിന്റെ ലോഞ്ചിംഗ്  ജാഥ ക്യാപ്റ്റൻ ജേക്കബ് സെബാസ്റ്റ്യൻ ഹുസൈൻ കുഴി നിലം, ഗിരിഷ് കുമാർ എം.കെ. എന്നിവർക്ക്  ലോഗോ  നൽകി പ്രകാശനം ചെയ്തു. പി.വി.എസ്.മൂസ അദ്ധ്യക്ഷത വഹിച്ചു. എക്കണ്ടി മൊയ്തൂട്ടി, പി.വി. ജോർജ്ജ്, കടവത്ത് മുഹമ്മദ്, സണ്ണി ചാലിൽ, ചിന്നമ്മ ജോസ്, പി.എം.ബെന്നി, സി. കുഞ്ഞബ്ദുള്ള, മുജീബ് കോടിയോടൻ, അഡ്വ.പടയൻ റഷീദ്, സക്കീന ഹംസ, ഷീജ ഫ്രാൻസീസ്, അരുൺകുമാർ ബി.ഡി, ലത കേശവൻ, സ്റ്റർവ്വിൻസ്റ്റാനി, ഹരി ചാലിഗദ്ദ, സ്വപ്ന ബിജു, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *