October 13, 2025

പ്രളയത്തിന് മുന്‍പ് തകര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലെ അരിക് ഭിത്തി നിര്‍മ്മാണം സര്‍ക്കാര്‍ പ്രളയ ഫണ്ടില്‍

0
pralayam-thrikkaippatta

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പ്രളയത്തിന് മുന്‍പ് തകര്‍ന്ന സ്വകാര്യ വ്യക്തിയുടെ  സ്ഥലത്തിലെ അരിക് ഭിത്തി നിര്‍മ്മാണം  സര്‍ക്കാര്‍ പ്രളയ ഫണ്ടില്‍.  നിര്‍മ്മാണം ത്വരിത ഗതിയില്‍. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുട്ടില്‍ മേപ്പാടി റോഡില്‍ തൃക്കൈപ്പറ്റ ഹൈസ്‌ക്കുളിന് എതിര്‍ വശത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 20നും മെയ് 26നും സ്ഥലം ഉടമക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. വകുപ്പ് നിര്‍മ്മിച്ച സംരക്ഷണ ഭിത്തി തകരുന്ന രീതിയില്‍ സ്ഥല ഉടമ മണ്ണെടുത്ത് മാറ്റിയിട്ടുണ്ടെന്നും ഇത് കാരണം പ്രസ്തുത റോഡ് സംരക്ഷണ ഭിത്തി അടക്കം ഏത് നിമിഷവും ഇടിഞ്ഞ് വീണ് അപകടം സംഭവിക്കാന്‍ സാധ്യത ഉണ്ടെന്നും നോട്ടീസിലുണ്ട്. മണ്ണെടുത്ത ഭാഗം എത്രയും പെട്ടന്ന് ഭിത്തി കെട്ടി സംരക്ഷിക്കണമെന്നും അല്ലാത്ത പക്ഷം താങ്കള്‍ക്ക് എതിരെ കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരി ക്കുമെന്നും കത്തിലുണ്ട്. എന്നാല്‍ കത്ത് സ്ഥല ഉടമ അവഗണിക്കുകയും പ്രളയത്തിന് മുമ്പ് റോഡ്  അരിക്  ഭിത്തി കരുകയുമായിരുന്നു. പിന്നീട് സ്ഥലമുടമയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ നടന്ന അഴിമതിയുടെ ഫലമായി പരാതിയെല്ലാം അവഗണിച്ച് വകുപ്പ് ഇ-ടെണ്ടര്‍ ചെയ്ത് പ്രളയ ഫണ്ടില്‍ നിന്ന് 7 ലക്ഷം മുടക്കി പണി നടത്തുകയായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുകയാണ്. പ്രവര്‍ത്തിയുടെ ബില്ല് മാറാന്‍ ഒരുകാരണവശാലും സമ്മതിക്കില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *