April 25, 2024

സ്പന്ദനം വീടുകളുടെ തറക്കല്ലിടൽ നടത്തി

0
Mty Spanthanam 16
മാനന്തവാടി: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്ക് റിഷി എഫ്ഐബിസി കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് നിർമിച്ച് നൽകുന്ന 10 സ്പന്ദനം വീടുകളുടെ തറക്കല്ലിടൽ ഒണ്ടയങ്ങാടി എടപ്പടിയിൽ ഒ.ആർ. കേളു എംഎൽഎ നിർവഹിച്ചു. നഗസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. നഗസഭാ
സ്ഥിരം സമിതി അധ്യക്ഷരായ പി.ടി. ബിജു, ലില്ലി കുര്യൻ, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, സുമിത്ര ബാലൻ, സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ്, സെക്രട്ടറി ഇബ്രാഹിം കൈപ്പാണി, വടക്കേടത്ത് ഫ്രാൻസിസ്, ഡോ. ഗോകുൽദേവ്, എം.ജെ. വർക്കി, ഇ.എം. ശ്രീധരൻ, എന്നിവർ പ്രസംഗിച്ചു.
റിഷി എഫ്ഐബിസി കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഒാഫിസറും സ്പന്ദനം മുഖ്യ രക്ഷാധികാരിയായ വടക്കേടത്ത് ജോസഫ് ഫ്രാൻസിസാണ് 7 വീടുകൾ നിർമിക്കുന്നതിനായി അര ഏക്കർ സ്ഥലം സൈജന്യമായി നൽകിയത്. 3 വീടുകൾ മറ്റ് സ്ഥലങ്ങളിൽ തല്‍സമയം നിർമിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സാമൂഹ്യ സേവന രംഗത്ത് വലിയ പങ്ക്
വഹിക്കുന്ന സ്പന്ദനം പ്രതിമാസം 33 നിർധന രോഗികൾക്ക് സൗജന്യ ഭക്ഷ്യധാന കിറ്റ് വിതരണം, പ്രതിമാസം 50,000 രൂപയുടെ മരുന്ന് വിതരണം, സമരിസ്റ്റൻ ഭവൻ, എമ്മാവൂസ് വില്ല, ഫാ. തെരേസ് സ്പെഷൽ സ്കൂൾ, ജില്ലാ ആശുപത്രിയിലെ ഉച്ചഭക്ഷണ പിരിപാടി തുടങ്ങിയവക്കുള്ള ധനസഹായം തുടങ്ങിയവയും നടത്തി
വരുന്നുണ്ട്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *