ക്ഷീരകര്‍ഷകര്‍ക്ക് കാലിതൊഴുത്തുകള്‍ നിര്‍മിച്ചു നല്‍കി എടവക മാതൃക
എടവക ഗ്രാമപഞ്ചായത്ത് 2018-2019 വര്‍ഷത്തെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് കാലിതൊഴുത്തുകള്‍ നിര്‍മിച്ചു നല്‍കി. ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ക്ഷീരവര്‍ദ്ധിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കാലിതൊഴുത്തുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഉഷാവിജയന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ധീന്‍ മുടമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ ആഷാ മെജൊ, ജില്‍സണ്‍ തുപ്പുകര, ആമിന അവറാന്‍, പഞ്ചായത്തംഗങ്ങളായ ബിനു കുന്നത്ത്, പി.ആര്‍ വെള്ളന്‍, ദീപ്തിഗിരി ക്ഷീര സംഘം പ്രസിഡന്റ് എച്ച്.ബി പ്രദീപ്, എം ജി എം എന്‍ ആര്‍ ഇ ജി എ എഞ്ചിനീയര്‍ സി.എച്ച് സമീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply