October 14, 2025

സൗജന്യ കലാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു .

0

By ന്യൂസ് വയനാട് ബ്യൂറോ


കേരള സര്‍ക്കാര്‍  സാംസ്‌ക്കാരികവകുപ്പുമായി സഹകരിച്ച് നടത്തുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍  ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരില്‍ നിന്നും സൗജന്യകലാപരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക്  പ്രായഭേദമെന്യേ അപേക്ഷിക്കാം. സ്‌ക്കൂള്‍ തലത്തില്‍ അഞ്ച് മുതല്‍ ഒമ്പതാം ക്ലാസ് വരേയും പതിനൊന്നാം ക്ലാസിലുള്ളവരേയുമാണ് പരിഗണിക്കുക.  അമ്പലവയല്‍ കേന്ദ്രീകരിച്ച് ഗദ്ദിക, നാടന്‍പാട്ട്, പെയിന്റിംഗ്, മോഹിനിയാട്ടം എന്നീ കലകളാണ് സൗജന്യമായി  അഭ്യസിപ്പിക്കുക. അപേക്ഷ ഫോമുകള്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അക്ഷയ ഓഫീസില്‍ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *