October 14, 2025

കൽപ്പറ്റ ഗൂഢലായ് കുന്നിലെ പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി.

0
IMG-20190118-WA0000

By ന്യൂസ് വയനാട് ബ്യൂറോ



കൽപ്പറ്റ: കൽപ്പറ്റ ഗൂഢലായ് കുന്നിലെ പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. 

വെള്ളിയാഴ്ച പുലർച്ചെയാണ് പുലി കൂട്ടിലായത്. 

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കൽപ്പറ്റ നഗരം പുലിപ്പേടിയിലായിരുന്നു. . നഗരത്തിലെ ഗൂഢലായ് കുന്നിൽ പുലി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു.  പ്രദേശത്തെ വീടുകളിൽ ഇപ്പോൾ നാൽകാലികളെ ആളുകൾ വിറ്റൊഴിവാക്കുകയാണ്.  കഴിഞ്ഞ ദിവസം സജിത്ത് ലാൽ എന്നയാൾ പുലിയുടെ ചിത്രം സ്വന്തം കാമറയിൽ പകർത്തിയിരുന്നു. . പുള്ളി പുലിയും മൂന്ന് കുട്ടികളുമാണ് ഇവിടെ ഉള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് കൂട് സ്ഥാപിച്ചത്. വയനാടിന്റെ പല ഭാഗങ്ങളിലും കടുവകളുടെയും   പുലികളുടെയും ആക്രമണം പതിവാണ്. ബത്തേരി തേലംമ്പറ്റയിൽ കടുവയും രണ്ട് ദിവസം മുമ്പ് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയിരുന്നു കടുവയെ പിന്നീട് തിരുവനന്തപുരം നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *