May 9, 2026

മോഡല്‍ കരിയര്‍ സെന്റര്‍ , എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍-ഗൈഡന്‍സ് ബ്യൂറോയുടെ ഉദ്ഘാടനം 23-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് യോഗ്യതയ്ക്കും അഭിരുചിക്കും അനുയോജ്യമായ തൊഴില്‍ നേടാന്‍ അവസരമൊരുക്കുകയുള്‍പ്പെടെയുള്ള നടപടികള്‍ ലക്ഷ്യമിട്ട് എംപ്ലോയ്‌മെന്റ് വകുപ്പ് തിരുവനന്തപുരത്ത് മോഡല്‍ കരിയര്‍ സെന്റര്‍, എംപ്ലോയ്‌മെന്റ് ഇഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ എന്നിവ ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഈ മാസം 23-ന് രാവിലെ 11 മണിക്ക് പിഎംജിയിലെ സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിക്കും. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിക്കും. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര തൊഴില്‍വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനുരാധാ പ്രസാദ്, കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.പി.പി.അജയകുമാര്‍, യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ.ബി.ഹരിഹരന്‍, നഗരസഭാ കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, കേരള സര്‍വകലാസാലാ സിന്‍ഡിക്കേറ്റ് മെംബര്‍ എം.ഹരികൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് ഐഎഎസ്, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഐഎഎസ് എന്നിവര്‍ യഥാക്രമം സ്വാഗതവും കൃതജ്ഞതയും അര്‍പ്പിക്കും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *