ചെമ്പ്രമലയെ കാട്ടുതീയിൽ നിന്ന് രക്ഷിക്കാൻ ജനകീയ കൂട്ടായ്മ.

ചെമ്പ്രമലയെ കാട്ടുതീയിൽ നിന്നും സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് മേപ്പാടിയിൽ നടന്ന പരിസ്ഥിതി സംരക്ഷണ സെമിനാർ അഭ്യർഥിച്ചു.
കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്പ്രാപീക്ക് വന സംരക്ഷണസമതിയും വനം വകുപ്പും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികളുടെ റാലിയും നടന്നു.
പ്രളയാനന്തര വേനൽ അതിശക്തമാവും . ചെറിയ അശ്രദ്ധ പോലും ശക്തമായ കാട്ടുതിക്ക് ഇടയാക്കും.. കുടിവെള്ളം പൂർണ്ണമായും ഇല്ലാതാവാനും ഇത് കാരണമാവുമെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
മേപ്പാടി ഗവ.ഹയർ സെക്കണ്ടറി സൂളിൽ നടന്ന പരിപാടി മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ കെ സഹദ് ഉദ്ഘാടനം ചെയ്തു. സൗത്ത് വയനാട് ഡി എഫ് ഒ പി രഞ്ജിത് കുമാർ അധ്യക്ഷനായി . ഡോ.രതീഷ് നാരായണൻ, സാബു ജോസ്, പി കെ മുഹമ്മദ് ബഷീർ, പത്മാവതി, അജിത, ഹരി, അജേഷ്. എന്നിവർ സംസാരിച്ചു. കെ.എ അനിൽകുമാർ സ്വാഗതവും കെ ബാബുരാജ് നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് മേപ്പാടി ടൗണിൽ വിദ്യാർഥികളുടെ റാലി നടന്നു. റാലി റെയിഞ്ച് ഓഫിസർ കെ. ബാബുരാജ് ഫ്ളാഗ് ഓഫ് ചെയ്തു .
.
Leave a Reply