സിൽവർ ജൂബിലി ആഘോഷിച്ച് മീനങ്ങാടി ശ്രീരാഗം ഓർക്കസ്ട്ര

കൽപ്പറ്റ: – കേരളത്തിലെ ഗാനമേള വേദികളിൽ മികച്ചു നിന്നിരുന്ന പല ട്രൂപ്പുകളും പേരിൽ മാത്രം ഒതുങ്ങിയപ്പോഴും 1994-ൽ വയനാട്ടിലെ മീനങ്ങാടി കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച ശ്രീരാഗം ഓർക്കസ്ട്ര ഇരുപത്തഞ്ചാം വർഷത്തിലും വേദികൾ കീഴടക്കുകയാണ്. കേരളത്തിലും ,കേരളത്തിനു പുറത്തുമായി ആയിരകണക്കിന് വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചു കഴിഞ്ഞു ശ്രീരാഗം ഓർക്കസ്ട്ര. പതിനെട്ടോളം കലാകാരൻമാർ ഒന്നിക്കുന്ന ഈ ട്രൂപ്പിന് സീസണായാൽ ഒരു ദിവസം പോലും വെറുതെ ഇരിക്കേണ്ടി വരാറില്ല. വയനാടാണ് ആസ്ഥാനമെങ്കിലും കേരളത്തിലെ പ്രശസ്തരായ യുവകലാകാരൻമാരെ അണിനിരത്തി കൊണ്ടാണ് ശ്രീരാഗം ഓർക്കസ്ട്ര ഗാനമേള അവതരിപ്പിക്കുനത്. മികച്ച ഗായികാ ഗായകൻ മാർക്കു പുറമെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള സാങ്കേതിക വിദഗ്ദരാണ് പിന്നണിയിൽ പ്രവർത്തിക്കുന്നത്. ആലാപനത്തോടൊപ്പം യുവഗായികാ ഗായകൻമാരുടെ മികച്ച പെർഫോമൻസും ശ്രീരാഗം ഓർക്കസ്ട്രയെ വ്യത്യസ്തമാക്കുന്നു. ശ്രീരാഗംഓർക്കസ്ട്രയിലൂടെ ഗാനമേള രംഗത്ത് എത്തി തുടർന്ന് റിയാലിറ്റി ഷോകളിലൂടെ കഴിവ് തെളിയിച്ച് ചലച്ചിത്രപിന്നണി ഗാനരംഗത്ത് സജീവമായി നിൽക്കുന്ന ഗായകരുമുണ്ട്. ഒരു കാലത്ത് ഗാനമേള വേദികളിൽ മികച്ച ഗായകനായി തിളങ്ങി നിന്നിരുന്ന മീനങ്ങാടി സ്വദേശിയായ സാബു വയനാടാണ് ശ്രീരാഗം ഓർക്കസ്ട്രയുടെ മാനേജർ. കലാകാരനും ,മാധ്യമ പ്രവർത്തകനുമായ ജയരാജ് ബത്തേരിയാണ് ട്രൂപ്പിന്റെ സെക്രട്ടറി.
Leave a Reply