October 14, 2025

വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം.

0

By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നു. ജില്ലാ പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം. പെൺക്കുട്ടികൾക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് 10 ദിവസത്തെ പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകും. ആദ്യ ബാച്ച് പരിശീലനം ജനുവരി 25 മുതൽ നടവയൽ മൈഗാർഡൻ സ്വിമ്മിംഗ് പൂളിലും രണ്ടാം ബാച്ച് പരിശീലനം ഫെബ്രവരി എട്ട് മുതൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്‌കൂളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9074129277 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *