May 2, 2024

മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് ഇനി ആയുഷ് ഗ്രാമം.

0

മാനന്തവാടി: നാഷണൽ ആയുഷ് മിഷൻ കേരള സർക്കാരിന്റ് ഭാരതീയ ചികിത്സ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയിൽ ജില്ലയിൽ മാനന്തവാടി ബ്ളോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തതിന്റ് ബ്ളോക്ക് തല ഉദ്ഘാടനം 22ന് രാവിലെ 10 മണിക്ക് എടവക ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഭാരതത്തിന്റ് തനതായ ചികിത്സ ശാസ്ത്രമായ ആയുർവേദത്തിന്റയും യോഗ, പ്രകൃതി ചികിത്സ, സിദ്ധ, ഹോമിയോപ്പതി, യുനാനി എന്നീ ചികിത്സ സമ്പ്രദായങ്ങളുടെയും പ്രയോജനം സമൂഹത്തിന് ലഭ്യമാക്കുക അവയുടെ ശേഷിയും സാധ്യതകളും പ്രചരിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശം.കുടുംബശ്രീ മിഷൻ, കൃഷി ,മൃഗസംരക്ഷണം, പൊതുമരാമത്ത് ,ശുചിത്വമിഷൻ, സാമൂഹ്യ കുടുംബക്ഷേമം എന്നീ വകുപ്പുകളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്തി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.പദ്ധതിയുടെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു നിർവ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആയൂർവേദ, ഹോമിയോ, സിദ്ധ, യൂനാനി, മെഡിക്കൽ ക്യാമ്പും ഔഷധ സസ്യ പ്രദർശനവും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ഗീത ബാബു, കെ ജെ പൈലി, ഡോ: എൻ സുരേഷ് കുമാർ, ഡോ: സിജോ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *