May 2, 2024

മാനന്തവാടി നഗരസഭയിലെ ഇടത് ഭരണത്തിനെതിരെ യു.ഡി.എഫ് നടത്തിയ പ്രചരണ വാഹനജാഥ സമാപിച്ചു

0
Img 20190120 Wa0029

മാനന്തവാടി നഗരസഭയിലെ ഇടത് ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ്.  മാനന്തവാടി നഗരസഭ കമ്മിറ്റി നടത്തിയ  പ്രചരണ വാഹനജാഥ സമാപിച്ചു

പി.എം.എ.വൈ ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് തുക ഉടൻ അനുവദിക്കുക. നഗരസഭയിലെ റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കുക.

മൽസ്യ, മാംസ മാർക്കറ്റിലെ അഴിമതി അന്വേഷിക്കുക. കെട്ടിട നമ്പർ അപാകതയിലെ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുക. തെരുവോര കച്ചവടക്കാരുടെ പുന:രധിവാസം ഉടൻ നടപ്പിലാക്കുക. മാനന്തവാടി ടൗണിലെ ട്രാഫിക് പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക. വിവിധ ക്ഷേമ പെൻഷനുകളും, അഗതി ആശ്രയ പദ്ധതി ഗുണഭോക്താക്കളുടെ ആനുകൂല്യങ്ങളും യഥാസമയത്ത് സമയത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജാഥ. 

 അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 33.81 കോടി₹ അനുവദിച്ചിട്ടുള്ള ഭരണസമിതിയുടെ കഴിവുകേടുമൂലം 57 ലക്ഷം ₹ മാത്രമാണ് ചില വഴിക്കാൻ കഴിഞ്ഞത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക. . നഗരസഭയിൽ ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കുക, തെരുവിളക്കുകൾ സ്ഥാപിച്ചതിലെ അഴിമതി അന്വേഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാനന്തവാടി നഗരസഭയിലെ ഇടത് ദുർഭരണത്തിനെതിരെ യുഡിഎഫ് മാനന്തവാടി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് പയ്യംമ്പള്ളിയിൽ നിന്നാണ് ജാഥ ആരംഭിച്ചത് '  എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ഫ്ലളാഗ് ഓഫ് ചെയ്യ്ത് കെ.പി.സി.സി.മെമ്പർ കെ.എൽ.പൗലോസ് ഉദ്ഘാടനം ചെയ്യ്ത് നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യനും, കൗൺസിലർമാരും നടത്തിയ നഗരസഭ പ്രേക്ഷോഭ പ്രചരണ വാഹനജാഥ മൂന്ന് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. 

    കൊയിലേരിയിൽ വെച്ച് സിസിസി പ്രസിഡൻറ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. .  ജാഥ ശനിയാഴ്ച രാവിലെ ഒഴക്കോടിയിൽ നിന്ന് കെ.പി.സി.സി.മെമ്പർ പി.പി. ആലി ഉദ്ഘാടനം ചെയ്യ്തു.  പ്രചരണ വാഹനജാഥയുടെ സമാപനം ശനിയാഴ്ച  വൈകുന്നേരം ഗാന്ധി പാർക്കിൽ അഡ്വ. പടയൻ റെഷീദിന്റെ അദ്ധ്യക്ഷതയിൽ എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു.ഡിസിസി സെക്രട്ടറി എം.ജി.ബിജു മുഖ്യ പ്രഭാഷണം നടത്തി.
ജേക്കബ് സെബാസ്റ്റ്യൻ, എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ്ജ്, കടവത്ത് മുഹമ്മദ്, എക്കണ്ടി മൊയ്തൂട്ടി, പി.വി.എസ്.മൂസ, വി.കുഞ്ഞമ്മദ്, പടയൻ മുഹമ്മദ്, ടി.എ.റെജി, സണ്ണി ചാലിൽ, ഡെന്നിസൺ കണിയാരം, പി.എം.ബെന്നി, എം.പി.ശശികുമാർ, ഗിരിഷ് കുമാർ എം.കെ, അസീസ്സ് വാളാട്, അൻഷാദ് മാട്ടുമ്മൽ, എൽബിൻ മാത്യു എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ മുജീബ് കോടിയോടൻ, ഹുസൈൻ കുഴി നിലം, ഷീജ ഫ്രാൻസീസ്,ഹരിചാലിഗദ്ദ, ശ്രീലത കേശവൻ, സ്വപ്ന ബിജു, സ്റ്റർവ്വിൻ സ്റ്റാനി, മഞ്ജുള അശോകൻ, കളമ്പുകാട്ട് ജോർജ്ജ്, സഹീംന ഹംസ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *