April 25, 2024

പ്രളയം തകർത്ത റോഡ് വീണ്ടും തകർന്നു: അനക്കമില്ലാതെ അധികൃതർ.

0
Mty Thonichal 20

മാനന്തവാടി : പ്രളയം തകർത്ത റോഡ് വീണ്ടും തകർന്നതോടെ  രൂക്ഷമായ പൊടി ശല്യം തോണിച്ചാലിനും ദ്വാരകക്കും ഇടയിലൂടെ
യാത്ര അസഹ്യമാക്കുന്നു. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹനങ്ങൾ
ഉപയോഗിക്കുന്നവരെയുമാണ് പൊടി ശല്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വെള്ള
വസ്ത്രം ധരിച്ച് ബസിൽ കയറിയാൽ ദ്വാരക എത്തുമ്പോഴേക്ക് വസ്ത്രം മണ്ണ്
പുരണ്ട് ചുമക്കമെന്ന അവസ്ഥയാണുള്ളത്.

കഴിഞ്ഞ പ്രളയത്തിൽ മാനന്തവാടി–കോഴിക്കോട് പ്രധാന റോഡിന്റെ ഭാഗമായ
തോണിച്ചാലിൽ റോഡ് ഇടിഞ്ഞ് താഴിന്നിരുന്നു. റോഡിൽ ഗതാഗതം പൂർണമായി
നിലക്കുന്നത് ഒഴിവാക്കാനായി അധികൃതർ എതിർ വശത്തെ സ്വകാര്യ വ്യക്തിയുടെ
സ്ഥലം താൽക്കാലികമായി ഏറ്റെടുത്ത് വാഹനങ്ങൾ അതിലൂടെ തിരിച്ച്
വിട്ടിരിക്കയാണ്. വിട്ട് കിട്ടിയ ഭാഗത്ത് നിന്ന് മണ്ണിടിച്ച് താൽക്കാലിക
റോഡ് ഒരുക്കിയിതാണ് പൊടിശല്യത്തിന് കാരണം.

പഴയ റോഡിന് സംരക്ഷണ ഭിത്തി നിർമിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയാലേ പൊടി
ശല്യത്തിന് ശാശ്വത പരിഹാരമാകൂ. താൽക്കാലികമായെങകിലും രൂക്ഷമായ പൊടി
ശല്യത്തിന് പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ
ആവശ്യം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *