March 29, 2024

വയനാടിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കെതിരെ യു.ഡി.എഫ്. ബുധനാഴ്ച കലക്ട്രേറ്റ് ഉപരോധിക്കും.

0
Img 20190121 Wa0042
കല്‍പ്പറ്റ: ബുധനാാഴ്ച വയനാട് യു.  .ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   കലക്ടറേറ്റ് ഉപരോധ സമരം സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപരോധം തുടരും. ആയിരകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും. സമരം രാവിലെ 10 മണിക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
       സംസ്ഥാനത്തെ ഭരണ സ്തംഭനത്തിനെതിരെയും, വിശ്വാസ ആചാര സംരക്ഷണങ്ങള്‍ക്ക് വേണ്ടിയും, പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പരാജയത്തിനെതിരെയുമാണ് കലക്ടറേറ്റ് ഉപരോധ സമരമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഭരണ സ്തംഭനം ഗുരുതരമായ നിലയില്‍ തുടരുകയാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട പ്രതിസന്ധി സമവായ ചര്‍ച്ചകളിലൂടെയും, സമാധാനന്തരീക്ഷത്തിലുടെയും പരിഹരിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും നേരെ കടന്നുക്കയറ്റം നടത്തുകയാണ്. കേരളത്തിലെ സമാധാന്തരീക്ഷം തകര്‍ക്കുന്നതിനും അപകടകരമായ വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഹര്‍ത്താലുകളുടെ പേരില്‍ അഴിഞ്ഞാടാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് അവസരം ഉണ്ടാക്കിയതും അപലപനീയമാണ്. ഒരു വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ വനിതാ മതില്‍ വിഭാഗീയ ഉണ്ടാക്കാനാണ് സഹായിച്ചതെന്നും അവര്‍ പറഞ്ഞു. 
       പ്രളയാനന്തര പുനരധിവാസം വയനാട് ജില്ലയില്‍ തികഞ്ഞ പരാജയമായി തുടരുകയാണ്. 2251 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ജില്ലയിലുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. 722 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഇപ്പോഴും കഷ്ടപ്പെടുകയാണ്. കുറച്ച് പേര്‍ക്ക് മാത്രം ഒരു ഗഡു സഹായം നല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. വീടും, പുരയിടവും പൂര്‍ണ്ണമായും നഷ്ടപ്പെട്ട 283 കുടുംബങ്ങള്‍ക്ക് ആറു ലക്ഷം സ്ഥലത്തിനും, നാല് ലക്ഷം വീടിനും ഉള്‍പ്പെടെ പത്ത് ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇവര്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. സ്ഥലം കണ്ടെത്തി വില കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ അനാവശ്യമായ ഉപാധികള്‍ നിര്‍ദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. 
 തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. 13,802 കര്‍ഷകര്‍ക്ക് ഇതുവരെ 15 കോടി 99 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. സംഭവിച്ച നാശ നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു തുലോം പരിമിതമാണ്. 2000 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്. നഷ്ടം സംഭവിച്ച നെല്‍കര്‍ഷകര്‍ക്ക് സഹായധനമായി നല്‍കിയത് ഏക്കര്‍ ഒന്നിന് 400 രൂപ മാത്രമാണ്. ഏതാണ്ട് ഏഴേകാല്‍ ലക്ഷം വാഴകള്‍ പ്രളയത്തില്‍ നശിച്ചു. ഈ ഇനത്തില്‍ 25 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് കാര്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇഞ്ചി കര്‍ഷകരുടെ സ്ഥതിയും ഏറെ ദയനീയമായി തുടരുകയാണ്. കാപ്പി, കുരുമുളക്, അടക്ക തുടങ്ങിയ കാര്‍ഷിക വിളകളുടെ ഉല്‍പ്പാദന രംഗത്ത് വന്‍ ഇടിവാണ് പ്രളയം കാരണം വയനാടിന് സംഭവിച്ചത്.  ഇവക്ക് സംഭവിച്ച നഷ്ടങ്ങള്‍ വിലയിരുത്താനോ, നഷ്ടപരിഹാരം പ്രഖ്യാപിക്കാനോ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ആയിര കണക്കിന് കര്‍ഷകര്‍ ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളാനും, കര്‍ഷകര്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പകള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 
         വയനാടിന് ആരോഗ്യ മേഖലയിലെ സ്വ്പന പദ്ധതിയായ വയനാട് ഗവ.മെഡിക്കല്‍ കോളജ് തകര്‍ക്കാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. ഏതോ ഏജന്‍സി നടത്തിയെന്ന് പറയപ്പെടുന്ന പാരിസ്ഥിതികാഘാത പഠനത്തിന്റെ പേരില്‍ മെഡിക്കല്‍ കോളജ് നിര്‍മ്മാണം തടയാനാണ് ശ്രമം. ഇത്തരം റിപ്പോര്‍ട്ടുകളുണ്ടെങ്കില്‍ അവ വിശ്വസനീയമല്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വയനാടിന്റെ റെയില്‍ സ്വപ്‌നം തകര്‍ത്തത് എല്‍.ഡി.എഫ് സര്‍ക്കാറാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ആദ്യഘട്ടത്തില്‍ തന്നെ സര്‍വ്വേ നടപടികള്‍ക്കായി ഇ. ആവശ്യപ്പെട്ട പണം നല്‍കാതെ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ . വടക്കേവയനാട്ടുകാരോട് തലശ്ശേരി റെയില്‍പാത ചൂണ്ടിക്കാട്ടി വിഭാഗീയത വളര്‍ത്താനും ശ്രമം നടന്നതായി അവര്‍ ചൂണ്ടിക്കാട്ടി. വയനാടിനെ ജയിലിന് സമാനമാക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നടപടിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവും കൂടിയാണ് കലക്ടറേറ്റ് ഉപരോധ സമരമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ കെ.കെ അഹമ്മദ് ഹാജി, എം.സി സെബാസ്റ്റ്യന്‍, റസാഖ് കല്‍പ്പറ്റ, വി.എ മജീദ്, പി.പി ആലി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *