October 14, 2025

തൊണ്ടർനാട് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു.

0

By ന്യൂസ് വയനാട് ബ്യൂറോ

കോറോം: തൊണ്ടർനാട് പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പാൽ, ബേക്കറി ഉൽപ്പന്നങ്ങൾ, പലഹാരങ്ങൾ മുതലായവയാണ് കച്ചവടക്കാരെക്കൊണ്ടുതന്നെ നശിപ്പിച്ചത്. പുകയില നിരോധന നിയമ ലംഘനം നടത്തിയ വ്യാപാരികളിൽ നിന്നും പിഴ ഈടാക്കി. വരും ദിവസങ്ങളിൽ പരിശോധന കർശനമായി തുടരുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
തൊണ്ടർനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ യൂസഫ് വടക്കയിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി.ഉണ്ണികൃഷ്ണൻ, കെ.ഫാത്തിമ, എൻ.കെ.ഷാജി എന്നിവർക്കാ നേതൃത്വത്തിലായിരുന്നു പരിശോധന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *