August 31, 2026

വൊട്ടോം വെളിച്ചോം– ഗോത്ര ഫെസ്റ്റ് നടത്തി

0
mty-kallody-21
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി : ഗോത്ര വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ച് എടവക
പഞ്ചായത്തും കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളും സംയുക്തമായി ‘വൊട്ടോം
വെളിച്ചോം’ എന്ന പേരിൽ ഗോത്ര ഫെസ്റ്റ് 2019 നടത്തി. നൂറോളം കോളനികളിൽ
നിന്നുള്ളവർ തുടികൊട്ട്, കമ്പള നാട്ടി, വട്ടകളി, വട്ട പാട്ട് തുടങ്ങിയ
ഗോത്രകലകൾ അവതരിപ്പിച്ചു. ഗോത്ര വിഭാഗങ്ങളുടെ അട–ആഭരണങ്ങൾ, പണിയായുധങ്ങൾ,
വീട്ടുപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവയുടെ പ്രദർശനവുംനടന്നു. പഞ്ചായത്തിലെ
11 സ്കൂളുകളിൽ നിന്നുള്ള 150 വിദ്യാർഥികളും 50 രക്ഷിതാക്കളും ഫെസ്റ്റിൽ
പങ്കെടുത്തു.

ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ
അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നജ്മുദീൻ മൂടമ്പത്ത്, സ്ഥിരം സമിതി
അധ്യക്ഷരായ ജിൽസൺ തൂപ്പുംങ്കര, ആമിന അവറാൻ, ആഷാ മെജോ, പഞ്ചായത്ത്
അംഗങ്ങളായ നജീബ് മണ്ണാർ, ബിനു കുന്നത്ത്, മാനേജർ ഫാ. ഡോ. അഗസ്റ്റിൻ
പുത്തൻപുര, ബെന്നി ആന്റണി, എൻ.എം. വർക്കി, സന്തോഷ് ഒഴുകയിൽ, അന്ന എം
ആന്റണി, എ.കെ. ഫിലിപ്പ്, എൻവി. ജോർജ്, ജി. പ്രമോദ്, കെ.കെ. സിനു എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *