യു ഡി എഫ് ഉപരോധം : കലക്ട്രേറ്റിന്റെയും ആസൂത്രണ ഭവന്റെയും പ്രവർത്തനം ഏതാണ്ട് സ്തംഭിച്ചു.
ഇടത് സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തുന്ന കളക്ട്രേറ്റ് ഉപരോധം ആരംഭിച്ചു .സംസ്ഥാന സർക്കാറിന്റെ വിവിധ വിഷയങ്ങളിലെ വീഴ്ച്ചകൾ ചൂണ്ടി കാട്ടിയാണ് കളക്ട്രേറ്റ് ഉപരോധിക്കുന്നത് .സിവിൽ സ്റ്റേഷന്റെ രണ്ട് ഗേറ്റും പ്രവർത്തകർ ഉപരോധിക്കുന്നു .ജീവനക്കാരെ അകത്തേക്ക് കടത്തിവിട്ടില്ല. കലക്ട്രേറ്റിന്റെയും ആസൂത്രണ ഭവന്റെയും പ്രവർത്തനം ഏതാണ്ട് സ്തംഭിച്ചു . സമരക്കാരെ ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയേക്കും.





Leave a Reply