September 30, 2026

മാനന്തവാടി ബ്ലോക്ക് തല പഠനോത്സവം ആരംഭിച്ചു.

0
IMG-20190127-WA0079
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: മാനന്തവാടി ബ്ലോക്ക് തല പഠനോത്സവം വെള്ളമുണ്ട ഗവ യു പി.സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. ജനുവരി 26 മുതല്‍ പ്രവേശനോത്സവ ദിനമായ ജൂണ്‍ ഒന്നുവരെ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന പഠനോത്സവങ്ങളില്‍ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ അക്കാദമിക മികവുകള്‍ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ അവതരിപ്പിക്കും
 പൊതു വിദ്യാലയങ്ങളില്‍ നടക്കുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഇടപെടാനും പര്യാപ്തമായ രീതിയില്‍ നടത്തുന്ന പഠനോത്സവങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തം മികവും വിളിച്ചോതുന്നതാവും ബ്ലോക്ക് തല പഠനോത്സവ ഉദ്ഘാടനത്തിനു മുന്നോടിയായി വെള്ളമുണ്ട ഗവ യു പി സ്‌കൂളിലെ കുട്ടികള്‍ നടത്തിയ റിപ്പബ്ലിക് ദിന റാലി ഡിസ്‌പ്ലേയും പ്ലക്കാര്‍ഡുകളും എല്ലാമായി വര്‍ണവേഷങ്ങളാല്‍ ഇന്ത്യയുടെ വൈവിധ്യം പ്രഖ്യാപിക്കുന്ന പഠനോത്സവവിളംബര ജാഥയായി മാറി
 തുടര്‍ന്ന് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പ്രാധാനാധ്യാപകന്‍ സുരേഷ് കുമാര്‍ മഞ്ഞോളി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി മുഖ്യപ്രഭാഷണം നടത്തി സ്‌കൂള്‍ പ്രവര്‍ത്തന കലണ്ടറിന്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഖമര്‍ ലൈല നിര്‍വ്വഹിച്ചു ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സക്കീന കുടുവ, വാര്‍ഡ് മെമ്പര്‍ വി എസ് കെ തങ്ങള്‍ . സമഗ്ര ശിക്ഷ കേരള ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ സത്യന്‍, മുന്‍ പഞ്ചായത്ത് സെക്രട്ടറി ചന്ദശേഖരന്‍ ,സീനിയര്‍ അസിസ്റ്റന്റ് മണികണ്ഠന്‍, സ്റ്റാഫ് സെക്രട്ടറി ഷാജു എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *