May 4, 2024

ഉൽസവഛായയിൽ സി.എച്ച്. റെസ്ക്യൂ ടീം നാടിന് സമർപ്പിച്ചു.

0
Img 20190127 Wa0083
പനമരം:. ദുരന്തനിവാരണത്തിന് സജ്ജരായ 45 അംഗ സി.എച്ച്.   റെസ്ക്യൂ ടീമിനെ പനമരത്ത് നടന്ന ചടങ്ങിൽ മാനന്തവാടി സബ് കളക്ടർ ഉമേഷ് കുമാർ ഐഎ എസ് നാടിന് സമർപ്പിച്ചു.
പനമരം പ്രളയത്തിലും
മറ്റ് അപകടങ്ങളിലും പെട്ടവരുടെ സഹായത്തിനെത്തിയ ഏതാനും യുവാക്കളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട സേവന സജ്ജരായ 45 അംഗ ടീം ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വയനാട്ടിൽ ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങുമെന്ന് ചടങ്ങിൽ പ്രതിജ്ഞയെടുത്തു. കീഞ്ഞ് കടവ് ജുമാമസ്ജിദിന് സമീപം കബനി നദിക്കരയിൽ ടീം അംഗങ്ങളുടെ ദീപശിഖാ ജലയാത്ര പനമരം എസ് ഐ രാംകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ടീമിന് പ്രവാസിയായ ആറങ്ങാടൻ നാസർ നാസർ നൽകിയ ട്യൂബ് ബോട്ടിന്റെ പ്രദർശന സഞ്ചാരവും നടത്തി. പനമരം ടൗണിൽ നടന്ന ചടങ്ങിൽ മാനന്തവാടി എ.എസ്.പി.  ടീം അംഗങ്ങൾക്കുള്ള തിരിച്ചറിയ കാർഡ് വിതരണവും നടത്തി
അത്യാവശ്യ ഘട്ടങ്ങളിൽ പനമരം പോലീസ്റ്റേഷനുമായോ ഈ നമ്പറുമായോ ബന്ധപ്പെട്ടാൽ സി.എച്ച് . റസ്ക്യൂ ടീമിന്റെ സേവനം ലഭ്യമാകുന്നതാണ്. പരിപാടികൾ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *