October 14, 2025

പെരുന്നാൾ പ്രദക്ഷിണത്തിന് മധുരം നൽകി മുസ്ലിം സഹോദരങ്ങൾ

0
IMG-20190128-WA0007

By ന്യൂസ് വയനാട് ബ്യൂറോ

പുതുശ്ശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കന്യകമറിയാമിന്റെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രദക്ഷിണത്തിൽ പങ്കെടുത്തവർക്ക്  മധുരം വിതരണം ചെയത് മുസ് ലിം സഹോദരങ്ങൾ മാതൃകയായി. പ്രദക്ഷിണം പുതുശേരിക്കടവിൽ എത്തിയപ്പോഴാണ് മധുരം വിതരണം ചെയ്തത്. അബ്ദുള്ള മീറങ്ങാടൻ, നൗഫൽ കൊച്ച, സിദ്ധീഖ് കേളോത്ത്, ഇബ്രാഹിം പ്ലാസ നേതൃത്വം നൽകി. മുമ്പ് പുതുശേരിക്കടവ് പള്ളി കൂദാശക്ക് മുന്നോടിയായി നടന്ന ഘോഷയാത്രയുടെ മുൻ നിരയിൽ പാത്രിയർക്കാ പതാകയേന്തി വാഹനറാലി നടത്തിയും മുസ്ലീം സഹോദരങ്ങൾ മാതൃകയായിരുന്നു.തുടർന്ന് പള്ളി മാനേജിംഗ് കമ്മിറ്റി ചടങ്ങിനെ അനുമോദിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഫാ. ഗീവർഗീസ് മേലേത്ത്, ഫാ.കെന്നി ജോൺ കാർമികത്വം വഹിച്ചു.ജോർജ്കുട്ടി പാറ്റായിൽ, സാബു പുത്തൻ കുടിലിൽ, ജോൺ ബേബി, ബിനു മാടേടത്ത്, ഷിബു കട്ടക്കുഴി, ചെറിയാൻ നെടുങ്ങോട്ട്ട്ട് കുടി, മാത്യു കല്ലൻമാരി നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *