April 29, 2024

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കണ്ടിജന്റ് എംപ്ലോയിസ് ഫെഡറേഷൻ കലക്ടറേറ്റ് ധർണ നടത്തി.

0
Img 20190128 Wa0008
കൽപ്പറ്റ: കണ്ടിജന്റ് ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കേരള കണ്ടിജന്റ് എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി. സ്വീപ്പിംഗ് ഏരിയ പരിഗണിക്കാതെ മുഴുവൻ ജീവനക്കാരെയും പാർടൈംകാരാക്കുക, പാർടൈം ജീവനക്കാരെ കുടുംബശ്രീ വഴി നിയമിക്കാനുള്ള ഉത്തരവ് പിൻവലിക്കുക, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമിക്കുക, പത്താം ശമ്പളപരിഷ്കരണം കുടിശ്ശികയ്ക്ക് 2014 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യം നൽകുക, കാഷ്വൽ സ്വീപ്പർമാർക്കും ആശ്രിതനിയമനം ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  കലക്ടറേറ്റ് ധർണ നടത്തിയത്. 
      ജോയിൻറ് കൗൺസിൽ ജില്ലാസെക്രട്ടറി പി.എൻ മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു. വിജയമനോഹരൻ അധ്യക്ഷത വഹിച്ചു. എം.കെ രാമകൃഷ്ണൻ, പി സൂപ്പി, ഷെമീർ, വിനോദ്, കെ രമേശ്, പി.ജെ മാത്യു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *