October 14, 2025

ജോസ് കെ.മാണി എം.പി.നയിക്കുന്ന കേരള യാത്ര വയനാട്ടിൽ പര്യടനം നടത്തി.: യു.ഡി.എഫിലെ മറ്റ് നേതാക്കൾ വിട്ടുനിന്നു.

0
DSC_2036

By ന്യൂസ് വയനാട് ബ്യൂറോ

ജോസ് കെ.മാണി എം.പി.നയിക്കുന്ന കേരള യാത്ര വയനാട്ടിൽ യു.ഡി.എഫ് വിട്ടുനിന്നു. 
കൽപ്പറ്റ: 
ജോസ് കെ.മാണി എം.പി.നയിക്കുന്ന കേരള യാത്ര വയനാട്ടിൽ പര്യടനം നടത്തി. ബത്തേരി നഗരസഭയിൽ സി.പി.എം. പിന്തുണയോടെ ഭരണം തുടരുന്നതിൽ പ്രതിഷേധിച്ച്  കോൺഗ്രസും  യു.ഡി.എഫിലെ മറ്റ് ഘടകകക്ഷി നേതാക്കളും    സ്വീകരണ യോഗങ്ങളിൽ നിന്ന് വിട്ടു നിന്നു. 
കേരളാ കോണ്‍ഗ്രസ് എം ന്റെ കേരള  യാത്രയ്ക്ക് ബോയ്‌സ് ടൗണില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റൻ     ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. 
തലപ്പുഴയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ജോസ് കെ മാണി എം.പി.യും മറ്റ് കേരളാ കോൺഗ്രസ് (എം ) നേതാക്കളും   സംസാരിച്ചു. കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ച്     പ്രസംഗിച്ച ജില്ലാ പ്രസിഡണ്ട് കെ.ജെ. ദേവസ്യയാകട്ടെ  സംസ്ഥാനത്തെ  ഇടതു ഭരണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല .ജോസ് കെ. മാണിയാകട്ടെ പരാജയപ്പെട്ട പ്രളയ ദുരിതാശ്വാസം അടക്കം   നിരവധി കാര്യങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്തു. വയനാട്ടിലെ ബത്തേരി നഗര സഭയുടെ  ഭരണവുമായി ബന്ധപ്പെട്ട്  യു.ഡി.എഫുമായുള്ള അകൽച്ച ഉടൻ പരിഹരിക്കുമെന്ന്  ഒരു മാസം മുമ്പ് ജോസ് കെ.മാണി ബത്തേരിയിൽ മാധ്യമ പ്രവർത്തകരോട്  പറഞ്ഞെങ്കിലും      ഇതുവരെ പരിഹാരമായില്ല. ആദ്യം ഭരണമാറ്റം പിന്നെ ചർച്ച എന്നതാണ് യു.ഡി. എഫ്. നയം. തങ്ങളെ അകറ്റി നിർത്തുന്നതിന് പിന്നിൽ വയനാട് ജില്ലയിലെ കോൺഗ്രസ്  നേതൃത്വത്തിന്റെ പിടിവാശിയാണന്ന് കേരളാ കോൺഗ്രസ് ( എം)  ജില്ലാ ഭാരവാഹികൾ ആരോപിക്കുന്നു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *