September 25, 2026

അമ്മിണി കെ.വയനാടിന്റെ സഹോദരി ശാന്ത യുടെ മകൻ പ്രഫുല്ല കുമാറിന് (22) മർദ്ദനമേറ്റു: അന്വേഷണം കാര്യക്ഷമമല്ലന്ന് സി.പി.ഐ. എം .എൽ .

0
IMG-20190129-WA0017
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: 
സംഘപരിവാർ പ്രവർത്തകർ  ആക്രമിച്ച് പരിക്കേൽപ്പിച്ച അമ്മിണി കെ.വയനാടിന്റെ സഹോദരി ശാന്ത(46) യുടെ മകൻ പ്രഫുല്ല കുമാറിനെ (22) സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ, വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. പൊലീസ് മൊഴിയെടുത്തിട്ടുണ്ടെങ്കിലും സൈറ്റ് മഹസർ തയാറാക്കാനോ പ്രതികളെ അറസ്റ്റ്ചെയ്യാനൊ ഇതുവരെ തയാറായിട്ടില്ല. പൊലീസിന്റെ അനാസ്ഥയെ സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ ശക്തതമായി അപലപിക്കുുന്നു.  കണ്ടാലറിയാവുന്ന എട്ടോോളം ആളുകളും മറ്റ് ചിലരും ചേർന്നുള്ള വധശ്രമമായിരുന്നു നടന്നത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. കൂലി വാങ്ങി തിരിച്ച് വിട്ടിലേേക്ക് വരികയായിരുന്ന യുവാവിനെ പതിയിരുന്ന് പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. രക്ഷപ്പെെട്ട് ഓടി വീട്ടിൽ കയറിയ യുവാവിനെ കമ്പിവടി കൊണ്ട് അടിച്ച് ആഴത്തിൽ മുറിവേേൽപ്പിച്ചിട്ടുണ്ട്. സാമി ശരണവും തെറി വിളിയും നടത്തിക്കൊണ്ടാണ് ഗുണ്ടാസംഘത്തിന്റെ കൊലവിളിയും വധശ്രമവും. അമ്മ ശാന്തയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കസേരയും വീട്ടുപകരണങ്ങളും തല്ലിലിത്തകർത്തു. അമ്പലവയൽ ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് സെന്ററിലെ ഡോക്ടർ അവരെ സ്കാനിംഗിനും വിദഗ്ദ്ധ ചികിത്സയ്ക്കും വേണ്ടി ബത്തേരി താലൂക്കാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് . 
സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ
വയനാട് ജില്ലാ സെക്രട്ടറി
പി.ടി.പ്രേമാനന്ദ് പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *