April 29, 2024

ചേന ഫെസ്റ്റ് ഇന്ന് നടവയലിൽ

0
Img 20190129 Wa0005
 
കൽപ്പറ്റ:   കാർഷിക മേഖലയിലെ സന്നദ്ധ സംഘടനയായ  കാർഡ് സി.എഫ്. ഡി.സി പ്രൊജക്ടിന്റെ നേതൃത്വത്തിൽ നടവയൽ കോ-ഓപ്പറേറ്റീവ് കോളേജിൽ  ചേന ഫെസ്റ്റിന്  തുടക്കം കുറിക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലെ പ്രധാന കാർഷിക വിളയായ ചേന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചേനയുടെ മൂല്യവർധിത ഉത്പന്ന നിർമ്മാണത്തിന് ആദിവാസികൾക്ക്  പരിപാടിയിൽ വച്ച് പരിശീലനം നൽകും. .വയനാട്ജില്ലാ   കർഷക ക്ഷേമ വകുപ്പിന്റെയും  ആത്മയുടെയും സഹകരണത്തിലാണ് കാർഡ്  പരിപാടി സംഘടിപ്പിക്കുന്നത്. കാർഷിക വികസന സെമിനാർ ഉദ്ഘാടനം ജില്ലാ ട്രൈബൽ പ്രോജക്ട് ഓഫീസർ പി.വാണിദാസ് നിർവഹിക്കും. ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഷാജി അലക്സാണ്ടർ മുഖ്യസന്ദേശം നൽകും. ചേന കൃഷി വ്യാപന പരിപാടിയുടെ ഭാഗമായി "ഒരു വീട്ടിൽ ഒരു കുഴി ചേന " ക്യാമ്പയിൻ  ആത്മ വയനാട് പ്രോജക്ട് ഡയറക്ടർ പി ഗിരിജാദേവി ഉദ്ഘാടനംചെയ്യും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചേന വിത്തും വളവും നൽകും. അസിസ്റ്റൻറ് ഡയറക്ടർ ബി തോമസ് അധ്യക്ഷതവഹിക്കും."ചേന കൃഷിയിലൂടെ ആരോഗ്യവും സമ്പാദ്യവും" എന്ന വിഷയത്തിൽ കൽപ്പറ്റ കൃഷി അസിസ്റ്റൻറ്  വി ജെ റെജി ക്ലാസിന് നേതൃത്വം നൽകും, ഉച്ചയ്ക്കുശേഷം ചേനയുടെ മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണ  പരിശീലന പരിപാടി കാർഡ് ട്രഷറർ ജോസ് കുര്യൻ ഉദ്ഘാടനം ചെയ്യും. ജെസ്സി ജെയ്മോൻ ക്ലാസ്സ് നയിക്കും, തുടർന്ന് ഭക്ഷ്യമേളയും നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *