November 4, 2026

സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി അനുഷയ്ക്ക് സ്വീകരണം നല്‍കി

0
anusha
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി അനുഷയ്ക്ക് സ്വീകരണം നല്‍കി


 കൽപ്പറ്റ: : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ്
അണ്ടര്‍ 7ല്‍ രണ്ടാം സ്ഥാനവും കല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയ മീനങ്ങാടി സെന്റ്
പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഹൈസ്‌കൂളിലെ 1-ാം ക്ലാസ് വിദ്യാര്‍ത്ഥിനി
അനുഷയ്ക്ക് സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ.യും ചേര്‍ന്ന് സ്വീകരണവും
അനുമോദനവും നല്‍കി. മീനങ്ങാടി ടൗണില്‍ നടന്ന സ്വീകരണത്തിന് ശേഷം, സെന്റ്
പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വെച്ച് നടന്ന
അനുമോദന സമ്മേളനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി
ചെയര്‍മാന്‍ വി. സുരേഷ് ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ അനില്‍
കീച്ചേരി അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.ഐ. മാത്യു, പി.ടി.എ.
പ്രസിഡന്റ് ജോഷി മാമുട്ടത്ത്, ഇന്ത്യന്‍ ചെസ് അക്കാദമി ജില്ലാ പ്രസിഡന്റ്
കല്‍പ്പന ബിജു, സെക്രട്ടറി രമേശ് ആര്‍., വിദ്യാര്‍ത്ഥിനിയുടെ ഗുരുനാഥന്‍
സന്തോഷ് ടി.ആര്‍., സെക്രട്ടറി ഏലിയാസ് ഞണ്ടുകുളത്തില്‍, ജോ. ട്രസ്റ്റി
എല്‍ദോ മടയിക്കല്‍, അസിസ്റ്റന്റ് എച്ച്.എം. സിജി. എ.പി., സ്റ്റാഫ്
സെക്രട്ടറി ജിസ്‌ന പി.ഇ., പ്രസംഗിച്ചു. സമ്മേളനത്തില്‍ വെച്ച് അനുഷയ്ക്ക്
മെമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *