May 4, 2024

മലയാളിയുടെ സാമൂഹ്യ വ്യവസ്ഥിതിയെ പഠന വിഷയമാക്കിയ സ്വീഡന്‍ വിദ്യാർത്ഥി സംഘം വ്യാഴാഴ്ച മടങ്ങും.

0
Img 20190129 Wa0045

സി.വി.ഷിബു


       കല്‍പ്പറ്റ:  ഇന്ത്യന്‍ ജനതയുടെ  സംസ്‌ക്കാരത്തെയും  ജീവിത നിലവാരത്തെയും 
സാമൂഹ്യ അവസ്ഥയെയും  അടുത്തറിഞ്ഞ സ്വീഡന്‍ വിദ്യാര്‍ത്ഥി സംഘം ഒരു മാസത്തെ
പഠനം അവസാനിപ്പിച്ച് വ്യാഴാഴ്ച   നാട്ടിലേക്ക് മടങ്ങും. സ്വീഡനിലെ
സ്റ്റോക്ക്‌ഹോമിലുള്ള ഗ്ലോബല്‍ കോളേജിലെ 20ലധികം വരുന്ന അപ്പര്‍
സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലെ ഒന്നാംഘട്ട പഠനം 
പൂര്‍ത്തിയാക്കുന്നത്. 


       സോഷ്യല്‍, സയന്‍സ്, കല, നാച്ചുറല്‍ സയന്‍സ് എന്നീ
വിഷയങ്ങളില്‍ ആഗോളാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും അവസ്ഥകളും അപ്പര്‍
സെക്കണ്ടറി തലത്തില്‍ പഠനവിഷയമാക്കുന്ന ലോകത്തെ ഒന്നാംകിട വിദ്യാഭ്യാസ
സ്ഥാപനങ്ങളിലൊന്നാണ് ഗ്ലോബല്‍ കോളേജ്. 700ലധികം വിദ്യാര്‍ത്ഥികളും 60
അധ്യാപകരുമുള്ള ഈ കലാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ അവസാന വര്‍ഷക്കാരായ
16നും -19നും  ഇടയില്‍ പ്രായമുള്ളവരാണ് എല്ലാ വര്‍ഷവും പഠനത്തിന്റെ ഭാഗമായി
ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് പോകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍
തിരുവനന്തപുരം മിത്ര നികേതനില്‍ ഇത്തരം വിദ്യാര്‍ത്ഥി സംഘം
എത്തിയിരുന്നു. ഇത്തവണ വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ ഗ്രാമമാണ് അവര്‍
പഠനമുറിയായി തിരഞ്ഞെടുത്തത്. ഗ്രാമത്തിലെ വീടുകളില്‍ താമസിച്ച്
അവരോടൊപ്പം ഭക്ഷണം കഴിച്ച്, അവരോടൊപ്പം ജോലി ചെയ്തും   സംവദിച്ചും
മലയാളിയുടെ സംസ്‌കാരത്തോട് ഇഴുകിച്ചേര്‍ന്ന് പഠിക്കുന്ന രീതിയാണിത്. തനത്
ഭക്ഷണശീലവും, ജീവിതരീതിയും ഒരു പരിധിവരെ സ്വന്തം ജീവിതത്തിലേക്ക്
പകര്‍ത്തി പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജനാധിപത്യ ആശയങ്ങള്‍
മനസ്സിലാക്കിയും തൊഴിലിടങ്ങളില്‍ സന്ദര്‍ശിച്ചും തൊഴിലാളികളുടെ
ജീവിതാവസ്ഥ മനസ്സിലാക്കിയും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി
ആശയവിനിമയം നടത്തി കാര്‍ഷികമേഖലയെ തൊട്ടറിഞ്ഞുമാണ് തങ്ങള്‍ ഈ പഠനം
നടത്തുന്നതെന്ന് സംഘാംഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളായ ഫെലിക്‌സ്
ജെയ്ഡനും, ലിവ് ആള്‍ട്ടര്‍ജാഗറും പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി
ഇന്ത്യയില്‍ ഗ്ലോബല്‍ കോളേജ് പ്രതിനിധികള്‍ എത്താറുണ്ടെങ്കിലും
മഹാപ്രളയത്തിന് ശേഷമുള്ള അതിജീവനവും പുനരധിവാസവും കേരളത്തില്‍
നടക്കുന്നതെങ്ങനെയെന്നും സാമൂഹ്യജീവിതത്തിലുണ്ടായ മാറ്റവും അടുത്തറിയാനും
ഈ വര്‍ഷത്തെ സന്ദര്‍ശനംകൊണ്ട് സാധിച്ചുവെന്നും അധ്യാപികയും ടീം ലീഡറുമായ
ലോട്ട, ഫ്രീഗണ്‍ പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി ഉത്തരവാദിത്വ ടൂറിസം
രംഗത്ത്  കഴിഞ്ഞ ഒമ്പത് വർഷമായി  പ്രവര്‍ത്തിക്കുന്ന കബനി വഴിയാണ് ഇവര്‍ വയനാട്ടിലെത്തിയത്.
തൃക്കൈപ്പറ്റ ഉറവ് പഠനകേന്ദ്രം കേന്ദ്രീകരിച്ചാണ് ഗ്രാമത്തിലെ പഠനത്തിന്
സൗകര്യമൊരുക്കിയത്.


ഫ്രാൻസ്, നോർവെ ,സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്ന് കബനി മുഖേന വിദ്യാർത്ഥി സംഘങ്ങൾ കേരളത്തിൽ എത്താറുണ്ട്.  കേരളത്തിൽ കബനി നടപ്പിലാക്കുന്ന സുസ്ഥിര വിനോദ സഞ്ചാര പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി ടൂറിസത്തിന് പ്രാധാന്യം നൽകുന്ന 12 ഉത്തരവാദിത്വ ടൂറിസം കേന്ദ്രങ്ങൾ ഉണ്ട്. വയനാട്ടിൽ തൃക്കൈപ്പറ്റ കൂടാതെ മൊതക്കര ,തെക്കും തറ എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *