October 14, 2025

സംവരണ അട്ടിമറിക്കെതിരെ യൂത്ത്‌ലീഗ് പോസ്റ്റോഫീസ് മാര്‍ച്ച് നാളെ

0

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന അനുവദിച്ച് നല്‍കിയ സംവരണം അട്ടിമറിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ   കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിലേക്ക് യൂത്ത്‌ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും, ധര്‍ണ്ണയും നടത്തും. രാവിലെ 10 മണിക്ക് ലീഗ് ഹൗസ് പരിസരത്ത് നിന്നും മാര്‍ച്ച്  ആരംഭിക്കും. പോസ്‌റ്റോഫീസ് പരിസരത്ത് ധര്‍ണ്ണ യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ്പ്രസിഡണ്ട് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് പി.പി.എ കരീം, ജനറല്‍സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, സെക്രട്ടറി സി മൊയ്തീന്‍കുട്ടി, മണ്ഡലം ലീഗ് ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, ടി ഹംസ, എന്‍ നിസാര്‍ അഹമ്മദ്, പി.കെ അസ്മത്ത്, പി.പി അയ്യൂബ്, എം.എ അസൈനാര്‍, പി.പി അയ്യൂബ്, എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി എം.പി നവാസ് സംസാരിക്കും.
 മുഴുവന്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകരും രാവിലെ 10 മണിക്ക് കല്‍പ്പറ്റ ലീഗ് ഹൗസ് പരിസരത്ത് എത്തണമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് കെ ഹാരിസ്, ജന.സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *