October 14, 2025

വിമുക്തി ക്വിസ്സ് മൽസരം നടത്തി.

0
IMG_20190129_193508

By ന്യൂസ് വയനാട് ബ്യൂറോ

          

  ലഹരിക്കെതിരെ യുവതലമുറയെ ബോധവാൻമാരാക്കി മാറ്റുന്നതിന്റെ ഭാഗമായി മാനന്തവാടി മുൻസിപ്പാലിറ്റിമാനന്തവാടി എക്സൈസ് വകുപ്പ് എന്നിവരുടെ നേതൃത്യത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി വിമുക്തി ക്വിസ്സ് മൽസരം നടത്തി.നഗരസഭാ വൈസ് ചെയർപേഴ്സൻ ശോഭാ രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിന് കൗൺസിലർ പ്രതിഭാ ശശി അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി ഏ.ജെപഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ്സെക്രട്ടറി പ്രസാദ് വി.കെലൈബ്രേറിയൻ ഷിനോജ് വി.പി തുടങ്ങിയവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.ദൃശ്യ ശൃവ്യ മാധ്യമങ്ങളുടെ സഹായത്തോടെ  ബോധൽക്കരണത്തിന് പ്രാധാന്യം കൊടുത്തു നടത്തിയ മൽസരത്തിൽ കോളേജ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ന്യൂമാൻസ് കോളേജുംഹയർ സെക്കൻററി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ മാനന്തവാടി ഗവ.ഹയർ സെക്കൻററി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ ഫാ.ജി.കെ എം ഹയർ സെക്കന്ററി സ്കൂളും നേടി. മൽസര വിജയികൾക്ക് കൗൺസിലർമാർ  സമ്മാനങ്ങൾ നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *