May 30, 2026

വയനാട് ജില്ലാ മെഡിക്കൽ കോളേജ് പ്രരംഭനടപടികൾ തുടങ്ങണം : കെ.കെ നാസർ

0
c0mi0g1m-copy
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും എത്രയും പെട്ടെന്ന് കോളേജിന്റെ നിലവിലുള്ള അവസ്ഥകൾ മനസ്സിലാക്കി ജില്ലാ ഭരണകൂടം പ്രാരംഭനടപടികൾ തുടങ്ങണമെന്ന് കൽപ്പറ്റയിൽ നടന്ന  

വർത്താസമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ കെ.കെ നാസർ പറഞ്ഞു. കൂടാതെ വയനാട് ജില്ലയിലെ അബേദ്ക്കർ ക്യാൻസർ സെന്റർ ആശുപത്രിയിൽ കീമോചെയ്യനുള്ള സൗകര്യവും ഐ.പി യും തുടങ്ങുക, ജില്ലയിൽ വർദ്ധിച്ചു വരുന്ന കിഡ്നി രോഗികളെ ചികിത്സിക്കുന്നതിനായി
ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്ന നെഫ്രോളജി ഡോക്ടറെ നിയമിക്കുക,
കർഷകർക്ക് അനുകൂലമായി കടങ്ങൾ എഴുതിത്തള്ളുക,
പലിശരഹിത വായ്പകൾ ലഭ്യമാക്കുക, വൈദ്യുതി ജലസേചനസൗകര്യങ്ങൾ ഒരുക്കുക, വയോജന ക്ഷേമത്തിനായി സൗകര്യങ്ങളും നവീന പദ്ധതികളും ആവിഷ്കരിക്കുക, യുവതി യുവാക്കൾക്കായി ജോലി അവസരങ്ങൾ ഒരുക്കി കൊടുക്കുക, അർഹതപ്പെട്ടവർക്ക് ബി.പി.എൽ റേഷൻ കാർഡ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും  നാസർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *