April 29, 2024

പ്രിയ ഗുരുനാഥൻ ടി.വി. ജോർജിന് നാട് കണ്ണീരോടെ വിട നൽകി.

0
Img 20190130 Wa0032
 

കൽപ്പറ്റ : പിന്നോക്ക ജില്ലയായ വയനാടിന്റെ വിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയർത്തുന്നതിനു അക്ഷീണം പ്രയത്നിച്ച കർമയോഗി തേനമ്മാക്കൽ ടി വി ജോർജ് സാറിനു നാടിന്റെ നാനാതുറയിൽ ഉള്ള ജനങ്ങളും പ്രിയ ശിക്ഷ്യ ഗണങ്ങളും സഹപ്രവർത്തകരും വിട നൽകി . 
സംസ്കാര ശുശ്രുഷകൾക്ക് മാനന്തവാടി രൂപത ബിഷപ്പ് മാർ. ജോസ് പൊരുന്നേടം നേതൃത്വം നൽകി.ഡി പോൾ പബ്ലിക്   സ്കൂൾ മാനേജർ ഫാ. ജിൽസൺ കൊക്കണ്ടത്തിൽ ,സ്കൂൾ പ്രിൻസിപ്പാൾ സി. ക്രിസ്റ്റീന എസ് സി വി , ഫാ. സന്തോഷ് . മുൻ മാനേജർമാരായ ഫാ. ജോസ് കുളിരാനി  , ഫാ.ജോർജ് മൈലാടൂർ , ഫാ.ജോസ് കൊച്ചറക്കൽ , ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ  എന്നിവരും  മുൻ പ്രിൻസിപ്പൽമാരായ ഫാ.ബിജു കോയിക്കറ്റിൽ, ഫാ. ജോണി കല്ലുപുര എന്നിവരും  വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ് , സഹോദയ വൈസ് പ്രസിഡന്റ് സി. റോണാ സി എം സി എന്നിവരും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു . ആയിരകണക്കിന് വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടു കൂടി കൽപ്പറ്റ സെന്റ് വിൻസെന്റ് ഡീപോൾ ഫെറോന ദേവാലയത്തിൽ ശവസംസ്‌കാരം നടത്തി.
        1993 ൽ പ്രവർത്തനം തുടങ്ങിയ ഡി പോൾ പബ്ലിക് സ്കൂളിന്റെ ആത്മാവും ഹൃദയവും ആയിരുന്നു ജോർജ് സാർ . സമൂഹത്തിലെ പല പ്രതിസന്ധികളെയും തരണം ചെയിതു ജില്ലയിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സാമൂഹികവും സാംസ്കാരികവുമായി വയനാട് ജില്ലയെ ഉയർത്തികൊണ്ടുവരുന്നതിന് സി ബി എസ് സി സിലബസ് പ്രകാരം ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്  സാറിന്റെ നേതൃത്വത്തിലാണ്. പിന്നീട് ജില്ലയിലെ പല പ്രമുഖ   സി ബി എസ് സി   സ്കൂളുകൾക്ക് മാതൃകയും സഹായവും ആയി തീർന്നത് സാറിന്റെ അക്ഷീണ പ്രവർത്തനങ്ങളാണ് ഇന്ത്യയുടെ നാന ഭാഗത്തു നിന്നും അധ്യാപകരെ വായനാട്ടിലെത്തിച്ചു വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ പോലും മികച്ച വിദ്യാഭ്യാസത്തിനായി ഇവിടെ വന്ന് ചേർന്നിരുന്നു. ഇന്ന് സാറിന്റെ ശിക്ഷ്യ ഗണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. 
കോഴിക്കോടിനടുത്തു കൂരാച്ചുണ്ടിൽ തേനമ്മാക്കൽ വർക്കി അന്നമ്മ ദമ്പതികളുടെ മകനായി 1946 ൽ ജനിച്ച അദ്ദേഹം  കല്ലാനോട് സെൻറ്‌  മേരീസ് സ്കൂളിലെ പ്രാഥമീക വിദ്യാഭ്യാസത്തിന് ശേഷം ദേവഗിരി കോളേജിൽ നിന്നും കാൺപൂർ ക്രൈസ്റ്റ് ചർച് കോളേജിൽ നിന്നും ബിരുദാനന്തരബിരുദം പൂർത്തിയാക്കി . ദീർഘകാലം ചെന്നൈ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനും പ്രിൻസിപ്പലും ആയിരുന്നു അദ്ദേഹം ,.
            സൗമ്യനും മിതഭാഷിയും ആയിരുന്നെങ്കിലും നേതൃത്വ പാടവും , ദീർഘ വീക്ഷണവും കൊണ്ട് ശിക്ഷ്യഗണങ്ങളുടെയും സഹ പ്രവർത്തകരുടേയും നാടിന്റെയും ഹൃദയം കീഴടക്കി .
    
        1993 മുതൽ 2010 വരെ കൽപ്പറ്റ ഡിപോളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം  സി ബി എസ് സി വയനാട് സഹോദയയുടെ സ്ഥാപകനും ആയിരുന്നു . അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല അദ്ദേഹത്തെ അടുത്തറിയുന്നവർക്കും അദ്ദേഹം ഒരു തുറന്ന പാഠപുസ്തകമായിരുന്നു . ഗുരു ശിക്ഷ്യ ബന്ധത്തിന്റെ ഉതാത്ത മാതൃകയായിരുന്നു അദ്ദേഹം . കുട്ടികളെ ക്ഷമയോടെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും എല്ലാ വിദ്യർത്ഥികളെയും തുല്യരായി കാണാനും അധ്യാപനവൃത്തിയിൽ നിന്ന് വിരമിക്കുന്നത് വരെ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. '
        നീതിബോധവും ആർദ്രതയും വാത്സല്യവും സഹാനുഭൂതിയും ദയവായിപ്പുമെല്ലാം സമ്മേളിച്ച ഈ ജ്ഞാനസൂര്യൻ അസ്തമിക്കുമ്പോഴും വരും തലമുറയിലെ പരസഹസ്രം ശിക്ഷ്യന്മാർ അങ്ങയിൽ നിന്നുൾക്കൊണ്ട ആ വെളിച്ചം ലോകത്തിനു പകർന്ന് നൽകും ദേഹം വിട്ടു പോയാലും അങ്ങയുടെ ഓർമ്മകൾ ഞങ്ങളുടെ മനസ്സിൽ എന്നും മായാതെ നിലനിൽക്കും എന്നെന്നും…….
ശവസംസ്കാര ചടങ്ങുകൾക്ക് സ്കൂൾ വൈസ് പ്രിൻസിപ്പാൾ പി യു ജോസഫ് , ഗ്ലോറി പ്രേംജിത് , ജോൺസൺ ടി കെ ,ജോർജ് സെബാസ്റ്റ്യൻ , ടിംന റോബിൻ , ഫ്രാൻസിസ് ടി പി  എന്നിവർ നേതൃത്വം നൽകി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *