July 13, 2026
31.01
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

മാനന്തവാടി മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ്  മാനന്തവാടി നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നും  പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടിയത്.15 ഓളം ഹോട്ടലുകളിലാണ് രാവിലെ 6 മണി മുതല്‍ പരിശോധന നടത്തിയത്. ഹോട്ടല്‍ നിഹാല്‍, തൗഫീക്, സാഗര്‍, ധനശ്രീ, വിന്നേഴ്‌സ്,സി ആര്‍ മെസ്സ് വളളിയൂര്‍ക്കാവ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് കേടായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത് .ഇവര്‍ക്ക് നോട്ടീസ് നല്‍കി.9 ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *