June 20, 2026

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വീണ്ടും കടുവയുടെ ആക്രമണം.

0
By ന്യൂസ് വയനാട് ബ്യൂറോ
 
കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബൈരഗുപ്പയ്ക്കും മച്ചൂരിനുമിടയിലായി ചേമ്പുംകൊല്ലി ഭാഗത്താണ് ഒരാളെ കടുവ ആക്രമിച്ചുകൊന്നത്. കാട്ടുനായ്ക്ക കോളനിയിലെ കുള്ളനെന്നയാളെയാണ് കൊന്നത്. വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.കഴിഞ്ഞ ദിവസം പുളിചോട്ടില്‍ ദേവസ ഗൗഡറുടെ മകന്‍ ചിന്നപ്പ( 35)യെ കടുവ ആക്രമിച്ചുകൊന്നിരുന്നു. പ്രഭാതകൃത്യത്തിനായി വനത്തില്‍ പോയപ്പോഴാണ് കടുവ ചിന്നപ്പയെ ആക്രമിച്ചത്.കടുവയുടെ ആക്രമണത്തിൽ  രണ്ടാമത്തെയാളും കൊല്ലപ്പെട്ടതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *