May 29, 2026

വയനാട് മണ്ഡലത്തില്‍ ഏഴു പുതിയ പത്രികകള്‍ കൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴു സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി. ഇതോടെ മണ്ഡലത്തില്‍ ലഭിച്ച പത്രികകളുടെ എണ്ണം 14 ആയി. ഭാരത് ധര്‍മ ജന സേന (ബി.ഡി.ജെ.എസ്) സ്ഥാനാര്‍ത്ഥി ചേര്‍ത്തല കണിച്ചുകുളങ്ങര വെള്ളാപ്പള്ളി തുഷാര്‍ ആണ് ഇന്നലെ ആദ്യം പത്രിക നല്‍കിയത്. തുടര്‍ന്ന് മലപ്പുറം വെളിയാംകോട് ഗ്രാമം കല്ലാഴി കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), മലപ്പുറം കുഴിമണ്ണ കിഴിശ്ശേരി മാളിയകപറമ്പില്‍ മൊഹമ്മദ് (ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി), കണ്ണൂര്‍ കണിച്ചാര്‍ പള്ളിക്കമാലില്‍ ജോണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്), പനമരം ചെറുകാട്ടൂര്‍ കരിമാക്കില്‍ സെബാസ്റ്റ്യന്‍ (സ്വത), സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ കാക്കത്തോട് കോളനിയിലെ ബിജു. കെ (സ്വത), തൃശ്ശൂര്‍ വെളുത്തൂര്‍ കൈപ്പുള്ളി പ്രവീണ്‍ കെ.പി (സ്വത) എന്നിവരും ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് പത്രിക സമര്‍പ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *