April 22, 2026

രാഹുൽ ഗാന്ധിക്ക് വോട്ട് നേടാൻ നേതാക്കൾ ചുരംകയറും

0
IMG-20190406-WA0000
By ന്യൂസ് വയനാട് ബ്യൂറോ
രാഹുൽ ഗാന്ധിക്ക് വോട്ട് നേടാൻ നേതാക്കൾ ചുരംകയറും
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് തേടാൻ നേതാക്കൾ ചുരം കയറും. ഞായറാഴ്ച  മുൻ കെ.പി.സി.സി പ്രസിഡൻ്റ് വി.എം സുധീരൻ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30 ന് നിലമ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം നിർവ്വഹിക്കും. തുടർന്ന് 10.30 ന് അമരമ്പലം, 11.30 പാലിയങ്കര, 12.30 ന് പോരൂർ എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിൽ അദ്ദേഹം പങ്കെടുക്കും. 8 ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ 8 മുതൽ 1 വരെ വയനാട് ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ പങ്കെടുക്കും. 10 ന് കൽപ്പറ്റ, 12.30 ന് സുൽത്താൻ ബത്തേരി, 1.30 ന് മാനന്തവാടി എന്നിവിടങ്ങളിലാണ് യോഗങ്ങൾ. 9, 11 തിയ്യതികളിൽ  കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻ്റണി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 9 ന് 3.30 ന് മാനന്തവാടിയാണ് ആദ്യ പരിപാടി. തുടർന്ന് 5 ന് സുൽത്താൻ ബത്തേരി, 6.30 കൽപ്പറ്റ എന്നിവിടങ്ങളിൽ അദ്ദേഹം പ്രചാരണത്തിന് എത്തും. 11 ന് വൈകുന്നേരം 5 ന് അരിക്കോട്, 6 ന് നിലമ്പൂർ, 7 ന് വണ്ടൂർ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളിലും എ.കെ ആൻ്റണി പങ്കെടുക്കും. 10 ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് എം.എം ഹസ്സൻ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *