April 25, 2024

ബാലനീതി സ്ഥാപനങ്ങളില്‍ താമസിക്കുന്ന ആറു കുട്ടികള്‍ അവധിക്കാലത്ത് കുടുംബങ്ങളുടെ തണലിലേക്ക്

0
കൽപ്പറ്റ: ബാലനീതി സ്ഥാപനങ്ങളില്‍ താമസിക്കുന്ന ആറു കുട്ടികള്‍ അവധിക്കാലത്ത് കുടുംബങ്ങളുടെ തണലിലേക്ക്. ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്ന് ഒരു ആണ്‍കുട്ടിയെയും അഞ്ചു പെണ്‍കുട്ടികളെയുമാണ് ആറു കുടുംബങ്ങളിലേക്ക് അയച്ചത്. വനിതാ ശിശുവികസന വകുപ്പിന്റെ സ്‌നേഹവീട് അവധിക്കാല പോറ്റിവളര്‍ത്തല്‍ പദ്ധതി പ്രകാരം ഇവര്‍ക്ക് കുടുംബാന്തരീക്ഷം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സങ്കീര്‍ണ ജീവിത സാഹചര്യങ്ങളില്‍പ്പെട്ട് സ്വന്തം വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അകന്നു താമസിക്കുന്ന കുട്ടികളാണ് ഇവര്‍. കുട്ടികളില്‍ ആറു മുതല്‍ 16 വയസ്സ് വരെയുള്ളവരുണ്ട്. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ ദമ്പതിമാര്‍ക്കാണ് കുട്ടികളെ നല്‍കിയിരിക്കുന്നത്. കുട്ടികളെ കുടുംബങ്ങളെ ഏല്‍പ്പിക്കുന്ന ചടങ്ങ് കലക്ടറേറ്റില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ അജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെ കെ പ്രജിത്ത് നേതൃത്വം നല്‍കി. ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍ ലെജീന, വിവിധ സ്ഥാപന മേധാവികള്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രബേഷന്‍ ഓഫിസര്‍ മനിത മൈത്രി, കൗണ്‍സലര്‍ ജെയ്ന്‍ മേരി ജോസ്, സോഷ്യല്‍ വര്‍ക്കര്‍ അഖില, ഔട്ട്‌റീച്ച് വര്‍ക്കര്‍മാരായ രഞ്ജു, അഖിലേഷ്, ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു. 
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധന നടത്തിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അപേക്ഷകര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം കൗണ്‍സലിങ് നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *