April 19, 2024

രാഹുൽ അധികാരത്തിൽ വന്നാൽ ആദ്യം ഒപ്പിടുന്ന ഫയൽ കാർഷിക കടം എഴുതി തള്ളുന്നതായിരിക്കും. : എ.കെ. ആന്റണി

0
Img 20190409 Wa0103

സി.വി.ഷിബു. 
മാനന്തവാടി: : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ. സർക്കാർ അധികാരത്തിൽ വന്നാൽ  ഇന്ത്യയിൽ ഒരു കർഷകനും    ആത്മഹത്യ ചെയ്യേണ്ടി വരില്ലന്നും  ഒരു കർഷകനും ജയിലിൽ പോകേണ്ടി  വരില്ലന്നും എ.ഐ. സി.സി. വർക്കിംഗ് കമ്മിറ്റി അംഗം  എ.കെ. ആന്റണി   പറഞ്ഞു. വയനാട്ടിലെ തലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അടച്ചിട്ട മുറിയിലിരുന്നോ പോളിറ്റ് ബ്യുറോ ചേർന്നോ തയ്യാറാക്കിയതല്ല,  രാജ്യം മുഴുവൻ വിവിധ തുറകളിലെ സാധാരണക്കാരുമായി മുൻ ധനകാര്യ മന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിൽ പലതവണ  ചർച്ച ചെയ്താണ് കർഷകർക്കും  സാധാരണക്കാർക്കും  വേണ്ടിയുള്ള  യു.പി.എ. യുടെ  പ്രകടനപത്രിക തയ്യാറാക്കിയിട്ടുള്ളത്.  രാഹുൽ അധികാരത്തിൽ  വന്നാൽ ആദ്യം ഒപ്പിടുന്ന  ഫയൽ കർഷകരുടെ കടം എഴുതിതള്ളുന്ന ഫയൽ ആയിരിക്കും.  കഴിഞ്ഞ യു.പി. എ. കാലത്ത് 52,000 കോടി രൂപയുടെ കാർഷിക കടം എഴുതി തള്ളി. മോദി സർക്കാർ അർഹതപ്പെട്ടത് പോലും കർഷകർക്ക് നൽകാത്തതിനാൽ കൃഷി ആദായകരമല്ലാതായതോടെ  കർഷകർ കൃഷി ഉപേക്ഷിച്ചു പോയി.   ദേശീയ തലത്തിൽ എൻ.ഡി.എ.യെയും  കേരളത്തിൽ  എൽ.ഡി.എഫിനെയും പരാജയപ്പെടുത്താനാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ടത്. മോദിയെ താഴെ ഇറക്കുന്നതിനൊപ്പം ഇനി രണ്ട് വർഷമെങ്കിലും ജനങ്ങൾക്ക് വേണ്ടി   ഭരിക്കാൻ  പിണറായിക്കൊരു ഷോക്കും ശിക്ഷയും ആയിരിക്കും  ഈ തിരഞ്ഞെടുപ്പ്. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതോടെ രാജ്യത്ത് രണ്ട് തരംഗമാണ് ഉള്ളത്. ഒന്ന് മോദി വിരുദ്ധ തരംഗവും രണ്ട് രാഹുൽ അനുകൂല തരംഗവും . കേരളത്തിൽ 20: 20 യും മറ്റ് സംസ്ഥാനങ്ങളിൽ അതിന്റെ പ്രതിഫലനങ്ങളും ഉണ്ടാകും. 
         പ്രളയകാലത്ത് എല്ലാം ജനങ്ങളും ഒറ്റക്കെട്ടായി അതിജീവിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റർ സന്ദർശനം നടത്തുകയാണ് ചെയ്തത്. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വിവിധ ഇടങ്ങളിൽ നിന്ന് പണം ഒഴുകിയെത്തിയിട്ടും അത് നേരായ വിധത്തിൽ വിനിയോഗിച്ചില്ല. യു.പി.എ.  അധികാരത്തിലെത്തിയാൽ ദാരിദ്ര്യം കൊണ്ടും പട്ടിണി കൊണ്ടും ഒരാളും മരിക്കേണ്ടി വരില്ല.  കുടുംബത്തിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം ആറായിരം രൂപ എത്തിക്കുന്ന പദ്ധതിക്ക് മുൻഗണന നൽകുമെന്നും ആന്റണി പറഞ്ഞു.  ശബരിമലയുടെ പേരിൽ വിശ്വാസികളെ തമ്മിൽ അടിപ്പിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *