April 18, 2026

യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥ നാളെ ആരംഭിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ലോകസഭാ മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ (12.4.19) വെള്ളിയാഴ്ച 9 മണിക്ക് പിലാക്കാവിൽ നിന്നും ആരംഭിക്കും. മാനന്തവാടി നഗരസഭ യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.വി.എസ്.മൂസയുടെ അദ്ധ്യക്ഷതയിൽ മുൻ കേന്ദ്ര മന്ത്രി കെ.വി.തങ്കബാലു ഉദ്ഘാടനം ചെയ്യ്ത് അനൂപ് ജേക്കബ് എം.എൽ.എ നയിക്കുന്ന വാഹന പ്രചരണ യാത്ര മാനന്തവാടി നഗരസഭയിലെ കണിയാരം, ഒഴക്കോടി, എരുമത്തെരുവ്, കല്ലിയോട്കുന്ന്, ബസ്സ് സ്റ്റാന്റ്, ഒണ്ടയങ്ങാടി, വള്ളയൂർക്കാവ്‌, കൊയിലേരി, പയ്യംമ്പള്ളി എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ ആവേശോജ്ജലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ട്  വൈകുന്നേരം 5 മണിയ്ക്ക് പയ്യംപളളിയിൽ സമാപിക്കുന്നു. സമാപന  സമ്മേളനം മുൻ മുഖ്യമന്ത്രിയും, എ.ഐ.സി.സി.ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *