April 20, 2024

ബദൽ നയമുള്ള മതനിരപേക്ഷ സർക്കാർ രാജ്യത്ത് അധികാരത്തിൽ വരണം: മുഖ്യമന്ത്രി

0
Img 20190411 Wa0000 1554964794881
ബദൽ നയമുള്ള മതനിരപേക്ഷ സർക്കാർ രാജ്യത്ത്  അധികാരത്തിൽ വരണം: മുഖ്യമന്ത്രി
സി.വി.ഷിബു 
കൽപ്പറ്റ: ഈ തിരഞ്ഞെടുപ്പിൽ  ബദൽ നയമുള്ള മതനിരപേക്ഷ സർക്കാർ രാജ്യത്ത്  അധികാരത്തിൽ വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

കൽപ്പറ്റയിൽ എൽ .ഡി .എഫ് . റാലിയോടനുബന്ധിച്ച്  നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  വർഗ്ഗീയത വളരുന്ന ഇന്ത്യയിൽ ഇന്നത്തെ സാഹചര്യത്തിൽ ഇടതുപക്ഷം തകരണമെന്ന കോൺഗ്രസിന്റെ   സന്ദേശം ആരെ സഹായിക്കാനാണ് എന്ന ചോദ്യം   മുഖ്യമന്ത്രി ആവർത്തിച്ചു. ഇരുപതിൽ ഒന്ന് മാത്രമാണ് വയനാടും രാഹുലും എന്ന് പറഞ്ഞ മുഖ്യമന്ത്രി അമിത് ഷാക്കും ബി.ജെ. പി. ക്കും വല്ലതും അറിയുമോ എന്നും  ചോദിച്ചു. വീരപഴശ്ശിയുടെയും തലക്കൽ ചന്തുവിന്റെയും കുറിച്യപടയുടെയും നാടായ വയനാടിനെ അപമാനിച്ചതെതിരെ ശക്തമായ ഭാഷയിലാണ് പിണറായി പ്രതികരിച്ചത്. 
' മസാല ബോണ്ടിന്റെ കാര്യങ്ങൾ 
സുതാര്യമായാണ് നടന്നത്. പ്രളയം ഒറ്റക്കെട്ടായി നേരിട്ടപ്പോൾ ഇവിടെയുള്ള പ്രത്യേക മാനസികാവസ്ഥക്കാർ മനുഷ്യ നിർമ്മിത ദുരന്തമാണന്ന് തെറ്റിദ്ധരിപ്പിച്ചു. 

ഗാന്ധിയുടെ കൂടി അറിവോടെയാണ് ആസിയാൻ കരാർ ഒപ്പിട്ടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ കരാർ ഒപ്പിട്ടതിന്റെ പേരിൽ കേരളത്തിലും വയനാട്ടിലും അടക്കം ആയിരകണക്കിന് കർഷകർ ദുരിത മനുഭവിക്കുകയാണ്. ആ കരാർ ഒപ്പിട്ടതിന് വയനാട്ടിൽ രാഹുൽ മത്സരിക്കാൻ വരുമ്പോൾ ഖേദമെങ്കിലും പ്രകടിപ്പിക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

കോൺഗ്രസിൽ നിന്ന് കൂട് വിട്ട് കൂട് മാറിയാണ് ബി.ജെ.പി.യെ വളർത്തിയതെന്ന് മന്ത്രി എം.എം. മണി. കൽപ്പറ്റയിൽ എൽ .ഡി .എഫ് . റാലിയോടനുബന്ധിച്ച്  നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ടാണ് കോൺഗ്രസ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ , വി.എസ്. സുനിൽകുമാർ,  ' കെ.കെ. ശൈലജ ടീച്ചർ എന്നിവരും സ്ഥാനാർത്ഥി പി.പി. സുനീർ അടക്കം നിരവധി നേതാക്കൾ പ്രസംഗിച്ചു.
കോൺഗ്രസിൽ നിന്ന് കൂട് വിട്ട് കൂട് മാറിയാണ് ബി.ജെ.പി.യെ വളർത്തിയതെന്ന് മന്ത്രി എം.എം. മണി. . തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ടാണ് കോൺഗ്രസ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ , വി.എസ്. സുനിൽകുമാർ,  ' കെ.കെ. ശൈലജ ടീച്ചർ എന്നിവരും സ്ഥാനാർത്ഥി പി.പി. സുനീർ അടക്കം നിരവധി നേതാക്കൾ പ്രസംഗിച്ചു.തുടർന്ന് എൽ.ഡി.എഫിന്റെ റോഡ് ഷോയും നടന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news