April 18, 2026

വയനാട് ജില്ലാ യു.ഡി. എഫ്. വനിതാ സംഗമം നാളെ കൽപ്പറ്റയിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
യു.ഡി. എഫ് വനിതാ സംഗമം വെള്ളിയാഴ്ച (12/4/19)
കൽപ്പറ്റ:  വയനാട്  പാർലമെന്റ് മണ്ഡലത്തിൽ യു.ഡി. എഫ്.  സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്   യു.ഡി. എഫ്. വനിതാ വിംഗിന്റെ നേതൃത്വത്തിൽ   വെള്ളിയാഴ്ച  കൽപ്പറ്റയിൽ  വനിതാ സംഗമം നടത്തും.   ഉച്ചക്ക് രണ്ട് മണി മുതൽ കൽപ്പറ്റ വിജയ പമ്പ് പരിസരത്ത്   നടക്കുന്ന  പരിപാടിയിൽ രണ്ടായിരം വനിതകൾ പങ്കെടുക്കും.  മുൻ മുഖ്യമന്ത്രി   ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.  മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി മാരായ ഷെമീന ഷെഫീഖ് , ചമൻ ഫർസാന , അഡ്വ: ഫാത്തിമ റോഷ്ന, വനിതാ ലീഗ്  അഖിലേന്ത്യാ സെക്രട്ടറി  ജയന്തിരാജൻ, റഷീന അബ്ദുൾ ഖാദർ  തുടങ്ങിയവർ പങ്കെടുക്കും. വനിതാ യു.ഡി.എഫ്. വിംഗിന്റെ     നേതൃത്വത്തിൽ     ഇതിനോടകം മുഴുവൻ പഞ്ചായത്തിലും വനിതാ സംഗമം നടത്തിക്കഴിഞ്ഞു. എല്ലാ ബൂത്തിലും കുടുംബ സംഗമങ്ങൾ നടന്നു വരികയാണെന്ന് ജില്ലാ വനിതാ യു.ഡി. എഫ്. ചെയർപേഴ്സൺ ചിന്നമ്മ ജോസ്, കൺവീനർ ബഷീറ അബൂബക്കർ എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *