April 18, 2026

ഉമ്മൻചാണ്ടി വെള്ളിയാഴ്ചയും വി.എം. സുധീരൻ ശനിയാഴ്ചയും വയനാട്ടിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ഉമ്മൻചാണ്ടി ഇന്നും  (വെള്ളിയാഴ്ച) വി.എം. സുധീരൻ നാളെയും  (ശനിയാഴ്ച) വയനാട്ടിൽ  
കൽപ്പറ്റ:   വയനാട് പാർലമെൻറ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നും നാളെയും (വെള്ളി, ശനി) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും  മുൻ കെ.പി. സി.സി. പ്രസിഡണ്ട് വി.എം. സുധീരനും വയനാട്ടിലെത്തും.  രാവിലെ 11 മണിക്ക് അരീക്കോട് ചമ്രകാട്ടുരിൽ കുടുംബ സംഗമമാണ് ഉമ്മൻ ചാണ്ടിയുടെ ആദ്യ പരിപാടി.   കോടഞ്ചേരി തോട്ടുംകുഴിയിൽ കുടുംബ സംഗമവും കഴിഞ്ഞ് 2.30-ന് വൈത്തിരി സുഗന്ധഗിരിയിലെ കുടുംബ സംഗമത്തിലും പങ്കെടുക്കും.യു.ഡി.എഫ്.  വനിതാ വിംഗ് കൽപ്പറ്റ വിജയ പമ്പ് പരിസരത്ത്  സംഘടിപ്പിക്കുന്ന വനിതാ സംഗമം 3.30-ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് 430 ന് കൽപ്പറ്റ  ടൗൺ ഹാളിൽ  യു.ഡി. എഫ്. തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത ശേഷം അഞ്ച് മണിക്ക് മുട്ടിലിൽ  കുടുംബ യോഗത്തിൽ പങ്കെടുക്കും.  5.30-ന് അമ്പലവയലിലും ആറ് മണിക്ക് പയ്യംമ്പള്ളിയിലും പൊതുസമ്മേളനത്തിൽ  പങ്കെടുക്കും. ശനിയാഴ്ച രാവിലെ വയനാട്ടിലെത്തുന്ന 
വി എം. സുധീരൻ    രാവിലെ 10- മണിക്ക്  യു.ഡി.എഫ്. കാവുംമന്ദത്ത് നടക്കുന്ന യു.ഡി. എഫ്. ജാഥ ഉദ്ഘാടനം ചെയ്യും.  പതിനൊന്ന് മണിക്ക് കേണിച്ചിറയിലും 12 മണിക്ക് കല്ലു വയലിലും കുടുബ സംഗമത്തിൽ പങ്കെടുക്കും. നാല് മണിക്ക് ചീരാലിൽ നടക്കുന്ന പൊതുയോഗത്തിൽ സേവാദൾ അഖിലേന്ത്യാ ചെയർമാൻ    ലാൽജി ദേശായിയും 4.30-ന് നായ്ക്കട്ടിയിലെ പൊതുസമ്മേളനത്തിൽ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വി.എം. സുധീരനൊപ്പം പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *