April 24, 2024

കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ ജെയിംസ‌് ഉന്നയിച്ച ആരോപങ്ങൾ അടിസ്ഥാന രഹിതമാണെന്ന‌് സി കെ ശശീന്ദ്രൻ എംഎൽഎ

0
കൽപ്പറ്റ:
കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ ജെയിംസ‌് ഉന്നയിച്ച ആരോപങ്ങൾ അടിസ്ഥാന രഹിതമാണെന്ന‌് സി കെ ശശീന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എത്രയും വേഗം കുടുംബത്തിന‌് ഭൂമി ലഭിക്കണമെന്ന നിലപാട‌് തന്നെയാണ‌് തങ്ങൾക്കുള്ളത‌്.
ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ കാഞ്ഞിരത്തിനാൽ കുടുംബത്തെ സഹായിച്ചത‌് സിപിഐ എമ്മും കർഷക സംഘവുമാണ‌്. വി എസ‌് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന‌് ദിവസങ്ങൾക്കുള്ളിൽ ഇവരുടെ ഭൂമിക്ക‌് നികുതി സ്വീകരിച്ചു. ചില സംഘടനകൾ കോടതിയെ സമീപിച്ച‌് ഇത‌് തടസപ്പെടുത്തി. ഉമ്മൻചാണ്ടി സർക്കാരാണ‌്  പ്രസ‌്തുത ഭൂമി വീണ്ടും അളന്ന‌് വനഭൂമിയാണെന്ന‌് നോട്ടിഫിക്കേഷൻ ഇറക്കിയത‌്. 
പിണറായി വിജയൻ സർക്കാർ നിർദേശപ്രകാരം തയ്യാറാക്കിയ മൂന്ന‌് റിപ്പോർട്ടുകളും കാഞ്ഞിരത്തിനാൽ കുടുംബത്തിന‌് അനുകൂലമാണ‌്.  മാനന്തവാടി സബ‌് കലക്ടർ ഉൾപ്പെടെ തയ്യാറാക്കിയ റിപ്പോർട്ട‌് കോടതി പരിഗണിച്ചില്ല. കോടതിയിൽ വിവിധ വകുപ്പുകൾ വ്യത്യസ്ഥ നിലപാട‌് സ്വീകരിച്ചതിനെ തുടർന്ന‌് കേസ‌് നടപടികൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാക്കി. തുടർച്ച‌് എജിക്ക‌് കൃത്യമായ നിർദേശങ്ങളും നൽകിയിരുന്നു. ഇതിന്റെ വ്യക്തമായ തെളിവുകളുണ്ട‌്.  ഒരു വീഴ‌്ചയും വന്നിട്ടില്ല. എന്നാൽ കോടതി എതിരായ നിലപാടാണ‌് സ്വീകരിച്ചത‌്. 
ഇതിനെതിരെ റിവ്യു പെറ്റീഷൻ നടപടികളുമായി പോകാനാണ‌് ഞങ്ങൾ നിർദേശിച്ചു. ഇക്കാര്യത്തിൽ പി സി തോമസിന്റെ നിർദേശപ്രകാരമാണ‌് പിന്നീട‌് ജെയിംസ‌് നീങ്ങിയത‌്.  
നിയമസഭാ പെറ്റീഷൻ കമ്മിറ്റി   ഈ വിഷയം ചർച്ചചെയ‌്തിട്ടുണ്ട‌്. ഇതുസംബന്ധിച്ച‌് വിവിധ റിപ്പോർട്ടുകളും തയ്യാറാക്കി. നടപടി ക്രമങ്ങളുടെ ഭാഗമായി തെളിവെടുപ്പ‌് നടത്തേണ്ടതുണ്ട‌്. ഇതിനായി മാറ്റിവെച്ചിരിക്കുകയാണ‌്. 
കോടതിക്ക‌് മുന്നിലുള്ള വിഷയമാണിത‌്. വൈകാരികമായി ഇടപെടാൻ  ആർക്കും സാധിക്കില്ല. ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന‌് എത്രയും വേഗം ലഭ്യമാക്കണമെന്ന നിലപാടിൽ ഒരു മാറ്റവുമില്ല.  രാഷ‌്ട്രീയ പ്രേരിതമായി ചിലർ നടത്തിക്കുന്ന നാടകമാണ‌് പുതിയ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *