April 19, 2024

ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങളില്ല: വിഷുദിനത്തിൽ മിൽമക്ക് മുമ്പിൽ പട്ടിണിസമരം

0
Img 20190412 Wa0033
കൽപ്പറ്റ: ക്ഷീരമേഖലയിലെ പ്രതി പന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ ഫാർമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിഷുവിന് ക്ഷീര കർഷകർ കുന്ദമംഗലത്ത് മിൽമ മലബാർ യൂണിയൻ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  കേരളത്തിലെ ക്ഷീരകർഷകർ വെള്ളപ്പൊക്കത്തിന് ശേഷം    പുല്ല് കിട്ടാതെയും കാലി തീറ്റ വില വർദ്ധനവും കാരണം  വലിയ പ്രതിസന്ധിയിലാണ്. മിൽമ ഇൻഷൂറൻസ് പദ്ധതി നിർത്തലാക്കിയതും  തിരിച്ചടിയായി. മരുന്നുകൾക്കും വില വർദ്ധനവുണ്ടായി. പാലിന്റെ ഗുണ നിലവാരം പരിശോധിക്കാനുള്ള സംവിധാനമില്ല. പാലിന് നാല്പത് രൂപ അടിസ്ഥാന വില നിശ്ചയിക്കണമെന്നും ലിറ്ററിന് അഞ്ച് രൂപ വേനൽക്കാല ഉല്പാദക ബോണസായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പശുക്കളുടെ വിലക്കനുസരിച്ച് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷൂറൻസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *