May 3, 2024

പ്രകൃതിദത്ത ജല സ്രോതസുകൾ സംരക്ഷിച്ച് കുടിവെള്ള പദ്ധതി ശ്രദ്ധേയമാകുന്നു.

0
02 1
കൽപ്പറ്റ: 


പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ പ്രകൃതിദത്ത ജല സ്രോതസുകൾ സംരക്ഷിച്ചുകൊണ്ട് കുടിവെള്ളം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കം കുറിച്ചു . വയനാട്ടിൽ സുലഭമായിട്ടുള്ള തലകുളങ്ങൾ, കേണികൾ എന്നിവ പുനഃരുജ്ജീവിപ്പിച്ച് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം കുറഞ്ഞ ചെലവിൽ വളരെ വേഗം നൽകുവാനാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ലക്ഷ്യം വെക്കുന്നത്. പ്രളയത്തിൽ തകർന്നുപോയ തലകുളങ്ങൾ, കേണികൾ എന്നിവ കണ്ടെത്തി,  ജകീയ പങ്കാളിത്തത്തോടെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് പ്രദേശത്ത് സുലഭമായി ലഭിക്കുന്ന കാട്ടു കല്ല് ഉപയോഗിച്ച് കെട്ടി സംരക്ഷിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. വളരെ വേഗത്തിൽ പൂർണമായ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന ഈ പദ്ധതിയും ഏറെ സ്രെദ്ധയമായി കഴിഞ്ഞു. കാരിത്താസ് ഇന്ത്യയുടെ അതിജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി 40 തലകുളങ്ങൾ/ കേണികൾ പുനഃരുദ്ധരിക്കാനാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ലക്ഷ്യമിടുന്നത്. പദ്ധതി പ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ. ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ., കോ ഓർഡിനറ്റർ ചാക്കോ എൻ ജെ എന്നിവർ നേതൃത്വം നൽകുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *