March 29, 2024

ഡി.വൈ.എഫ്. ഐ. യുവജന ബൈക്ക് റാലി നടത്തി.

0
Img 20190414 Wa0003
മാനന്തവാടി: ഇടത് പക്ഷ സ്ഥാനാർത്ഥി പി പി സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുവജന ബൈക്ക് റാലി അക്ഷരാർത്ഥത്തിൽ വയനാട്ടിലെ യുവാക്കൾക്കിടയിൽ ഇടത് പക്ഷത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.
        മാനന്തവാടി, ബത്തേരി  എന്നിവിടങ്ങളിൽ ആരംഭിച്ച റാലി കൈ നാട്ടിയിൽ സംഗമിക്കുകയായിരുന്നു. ആയിരത്തിലധികം ഇരുചക്രവാഹനങ്ങളിലായി കൽപ്പറ്റയിലെത്തിയ യുവജന റാലി വൈകുന്നേരം സമാപിച്ചു. .
     . മതനിരപേക്ഷ ഇന്ത്യക്കായി   സമരോൽസുക യൗവനം എന്ന മുദ്രാവാക്യമുയർത്തി   യുവാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ഫെബ്രുവരി ഇരുപത്തിയഞ്ചിന് സംഘടിപ്പിച്ച സെക്യുലർ മാർച്ചോടെയായിരുന്നു ഡി.വൈ.എഫ്ഐയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും യുവജന സ്ക്വാഡ് രൂപീകരിച്ച് ഭവന സന്ദർശനങ്ങൾ നിരന്തരം നടത്തുകയും നിരവധി വോട്ടർമാരെ ചേർക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
             തിരഞ്ഞെടുപ്പ് പ്രഖ്യപനം മുതൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി ഡി വൈ എഫ് ഐ ജില്ലയിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു.
      മേഖലാ അടിസ്ഥാനത്തിൽ യുവജന കൺവെൻഷനുകൾ നടത്തിയ ഡിവൈഎഫ്ഐ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ വഞ്ചിച്ച മോഡി സർക്കാരിക്കാരിനെതിരേ സമര തെരുവെന്ന പേരിൽ വ്യത്യസ്തമായ സമരപരിപാടിയും സംഘടിപ്പിച്ചിരുന്നു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കലാജാഥക്ക്   ജില്ലയിൽ വൻ ജനപങ്കാളിത്തമായിരുന്നു.
         .
മാനന്തവാടി മണ്ഡലത്തിലെ ബൈക്ക് റാലി എൽ ഡി എഫ് നിയോജക മണ്ഡലം കൺവീനർ പി വിസ ഹ ദേവൻ ഫ്ലാഗോഫ്  ചെയ്തു, കെ റഫീക്, കെ വി മോഹനൻ, കെ എം വർക്കി, ഇ ജെ ബാബു ,കെ ആർ ജിതിൻ തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *